Shivarama Karanth

നാടകകൃത്ത്, നോവലിസ്റ്റ്, നിരൂപകന്‍.
1902 ജനുവരി 10ന് കര്‍ണ്ണാടകത്തിലെ ഉഡുപ്പിക്കു സമീപം
കോട്ട എന്ന സ്ഥലത്ത് ജനനം. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പില്ക്കാലത്ത് ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളില്‍ ആകൃഷ്ടനായി ഒരു പരീക്ഷണ വിദ്യാലയം ആരംഭിച്ചു. അമ്പതിലേറെ നോവലുകള്‍ രചിച്ചിട്ടുണ്ട്. ചോമനദുഡി, മരളി മണ്ണിഗേ, അളിദമേലേ, കൂഡിയ രകൂന്‍, സ്വപ്നദഹൊളെ, അദേ ഊരു അദേ മര, കണ്ണഡിയല്ലി കണ്ടാത്ത, അപൂര്‍വ പശ്ചിമ, മുകജ്ജിയ കനസുഗലു തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകളാണ്.
പുരസ്‌കാരങ്ങള്‍: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സ്വീഡീഷ് അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠ പുരസ്‌കാരം, പദ്മഭൂഷണ്‍ എന്നിവ ലഭിച്ചു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കാരന്ത് പത്മഭൂഷണ്‍ ബഹുമതി മടക്കിക്കൊടുത്തു. പല കൃതികളും അന്യഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയുംചലച്ചിത്രമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Chomante thudi
Translation :P.N Moodithaya , കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാൻ കൊതിച്ച ചോമന്റെ കഥയാണ് ചൊമന്റെ ദുഡി. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമകാരന്ത് പുലയന്റെ കയ..
Mookambikayude Swapanagal മൂകാംബികയുടെ സ്വപ്‌നങ്ങൾ
മൂകാംബികയുടെ സ്വപ്‌നങ്ങൾ ( Mukajjiya Kanasugalu ) by Shivarama Karanthബാല്യത്തിലേ വൈധവ്യത്തെ പുണര്‍ന്ന മൂകാംബികയെന്ന എണ്‍പതുകാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈനോവലിലെ പ്രമേയം. സത്യത്തോടുള്ള സ്‌നേഹവും അതിരറ്റ സഹാനുഭൂതിയും കൈമുതലായുള്ള മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെ..