Sinan Antoon
അറബ് സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റും സാഹിത്യവിമര്‍ശകനുമാണ് സിനാന്‍ അന്‍തൂണ്‍. 1967ല്‍ ബാഗ്ദാദില്‍ ജനിച്ചു. 1990 ല്‍ ബാഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ സിനാന്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നേടി. 2006ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിയിലും ഇസ്ലാമിക് പഠനത്തിലും പി.എച്ച്ഡി എടുത്തു. അറബ് ദേശീയതയിലും സംസ്‌കാരത്തിലും ഊന്നിയുള്ള എഴുത്താണ് സിനാന്‍ അന്‍തൂണിന്റേത്. 2003ല്‍ ഇറാഖിലുണ്ടായ അമേരിക്കന്‍ അധിനിവേശത്തിനെതിരെ സ്വന്തം നാടിന്റെ ശബ്ദമുയര്‍ത്തുന്ന ബാഗ്ദാദ് എന്ന ഡോക്യുമെന്ററി ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മാതളമരത്തിനു മാത്രം അറിയുന്നത്. 2013ലെ അന്താരാഷ്ട്ര അറബിക് ബുക്കര്‍ പുരസ്‌കാരത്തിലേക്ക്പരിഗണിക്കപ്പെട്ട എഴുത്തുകാരനാണ് സിനാന്‍ അന്‍തൂണ്‍. 2013ല്‍ അമേരിക്കന്‍ അക്കാദമിയുടെ ബെര്‍ലിന്‍ പുരസ്‌കാരം സിനാന്‍ നേടിയിട്ടുണ്ട്. കോര്‍പ്‌സ് വാഷര്‍ എന്ന നോവലിന് 2014ലെ വിവര്‍ത്തക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നും പുറത്തു വരുന്ന ആനുകാലികങ്ങളിലും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും കോളമിസ്റ്റാണ് സിനാന്‍. ഒമ്പതിലധികം വിദേശ ഭാഷകളിലേക്ക് സിനാന്‍ അന്‍തൂണിന്റെ നോവലുകളും കവിതകളും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
Avaseshippukal
Book by Sinan Antoon , ഇറാഖ് യുദ്ധത്തിൽ യഥാർത്ഥത്തിൽ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങൾ . സാംസ്‌കാരിക ലോകങ്ങൾ ,ജന്തുവംശങ്ങൾക്ക് നേരിട്ട വിപത്തുകൾ .ജീവജാലങ്ങൾ അനുഭവിച്ച സമാനകളിലാത്ത വേദന. വസ്തുലോകത്തിന് വന്നുചേർന്ന ഭൗതീകവും ആന്തരീകവുമായ വിഷമതകൾ . ഒരു രാജ്യം അനുഭവിച്ച മഹാദുരന്തങ്ങൾ .ശവപ്പറമ്പായി മാറിയ വാസസ്ഥലങ്ങൾ .മൂർച്ചയു..
Vella Puthappikkunnavar
യുദ്ധവും വംശീയ വെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവർഗീയതയും നരകതുല്യമാക്കി മാറ്റിയ സമകാലിക ഇറാഖിലെ ജവാദ് കാസിം എന്ന കലാകാരന്റെ ദുരന്തകഥയാണിത്. ബാഗ്ദാദിലെ കാസിമിയ്യയിൽ മൃതദേഹങ്ങൾ കുളിപ്പിച്ച് വെള്ള പുതപ്പിക്കുന്ന തൊഴിൽ പാരമ്പര്യമായി ചെയ്യുന്ന ശിയാ കുടുംബത്തിലെ യുദ്ധം ബാക്കി വെച്ച ഒരേയൊരു ആൺതരിയാണയാൾ. എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിട്ടു..