Sippy Pallippuram

Sippy Pallippuram

സിപ്പി പള്ളിപ്പുറം

അധ്യാപകന്‍, ബാലസാഹിത്യകാരന്‍. 1943 മെയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്തു ജനനം. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതിനകം 180 ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളയുവത, ചെറുപുഷ്പം, ദിദിമൂസ് എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലാംതവണയും പ്രവര്‍ത്തിച്ചുവരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു.

പുരസ്‌കാരങ്ങള്‍: ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ് (1985), പ്രഥമ ഭീമ ബാലസാഹിത്യ അവാര്‍ഡ് (1988), എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ അവാര്‍ഡ് (1995), സഹൃദയവേദി അവാര്‍ഡ് (1988), കൈരളി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ് (1988), കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (1990), കെ.സി.ബി.സി. അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (1991), ഏറ്റവും നല്ല മുദ്രണത്തിനുള്ള സംസ്ഥാന അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്‌കാരം, കുടുംബദീപം അവാര്‍ഡ്, മേരീവിജയം അവാര്‍ഡ്, പി.സി.എം. അവാര്‍ഡ്, ടാലന്റ് അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, സത്യവ്രതന്‍ സ്മാരക അവാര്‍ഡ്, 1992ല്‍ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ്, 2010ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ്.   



Grid View:
-15%
Quickview

Thenkurinjiyum Rajakumaranum

₹111.00 ₹130.00

തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...

Out Of Stock
-15%
Quickview

Bhoomiyil Sugandham Undayathengane

₹98.00 ₹115.00

Book By Little Greenവ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്‍ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല്‍ കിട്ടിയത്, തവളകള്‍ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്,..

Showing 1 to 2 of 2 (1 Pages)