Sivadasan Thekkiniyedath

Sivadasan Thekkiniyedath

ശിവദാസന്‍ തെക്കിനിയേടത്ത്

1951 ല്‍ ജനനം. തൃപ്രയാര്‍ എയ്ഡഡ് യു.പി സ്‌കൂളില്‍ 33 വര്‍ഷം അധ്യാപകനായും 3 വര്‍ഷത്തോളം പ്രധാനാധ്യാപകനായും ജോലി ചെയ്തു. ഈ കാലഘട്ടത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും  ഇംഗ്ലീഷില്‍ ബിരുദം. തുടര്‍ന്ന് ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ നിന്നും  ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഈ കാലയളവില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച പല ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''ഇംഗ്ലീഷ് ക്ലാസ്മുറിയിലെ എന്റെ പരീക്ഷണങ്ങള്‍'' ((My experiments in the English classroom) ) എന്ന ഇംഗ്ലീഷ് ലേഖനത്തിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ചു. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചതിനുശേഷം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോ കേന്ദ്രത്തിലൂടെ സുഭാഷിതങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് 'ബോധിവൃക്ഷത്തണലില്‍ ബുദ്ധന്റെ  ജീവിതവും ദര്‍ശനവും' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. തൃശൂര്‍ ജില്ലയില്‍ താന്ന്യം പഞ്ചായത്തില്‍ വടക്കുംമുറി വില്ലേജില്‍ താമസിക്കുന്നു.

ഭാര്യ: വി.കെ. രമണി. (റിട്ടയേര്‍ഡ് സംസ്‌കൃതം അധ്യാപിക)

മകള്‍: ടി. എസ്. രശ്മി. (പോസ്റ്റല്‍ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍)

മകന്‍: ടി.എസ്. ശരത് കുമാര്‍ (കാര്‍ഷിക വകുപ്പ്, കേരള സര്‍ക്കാര്‍.)

വിലാസം : ടി. കെ. ശിവദാസന്‍, തെക്കിനിയേടത്ത് വീട്, 

പി.ഒ. വടക്കുംമുറി, തൃശൂര്‍ - 680570

ഫോണ്‍  : 0487-2395961, 9387780390

ഇ-മെയില്‍ :  tksvdsn@gmail.com



Grid View:
-15%
Quickview

Vidhyabyasam-charithravum varthamanavum

₹153.00 ₹180.00

A book by Sivadasan Thekkiniyedath ,  വിദ്യാഭ്യാസം അറിവും ജീവിതവിജയത്തിനുള്ള ആയുധവുമാണ്. ഗുരുശിഷ്യബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ പ്രസക്തമായ ഒരന്വേഷണമാണ് ഈ കൃതി. വിദ്യാഭ്യാസവിചക്ഷണന്മാരുടെ വീക്ഷണങ്ങളെ പ്രമാണമാക്കി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന മാർഗങ്ങളെന്തെല്ലാമാണെന്നു അന്വേഷിക്കുന്ന ഗ്രന്ഥം...

Showing 1 to 1 of 1 (1 Pages)