Sreedevi Vadakkedathu

ശ്രീദേവി വടക്കേടത്ത്
തൃശൂര്‍ സ്വദേശി. തൃശൂര്‍ വിമല കോളേജിലും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലുമായി പഠനം. എം.കോം. ബിരുദധാരി. പതിനാറ് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്നു. പുരസ്‌കാരങ്ങള്‍: ചിന്താപ്രവാസി പുരസ്‌കാരം (വിത്തുഭരണി) സി.വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം (ശീതയുദ്ധങ്ങള്‍)
Kaikalil Neela Njarampukalullavar
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ..