Sreekanth Pangappattu
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ജനനം.
അച്ഛന്‍: പ്രൊഫ. പി.ആര്‍.ജി. പിള്ള.
അമ്മ: പത്മ ജി. പിള്ള.
സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി.
ചാര്‍ട്ടേര്‍ഡ് എഞ്ചിനീയറും റെജിസ്റ്റേര്‍ഡ്
എഞ്ചിനീയറുമാണ്. വീട് രൂപകല്പനയുമായി
ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍ക്രീറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് (ICI) ബെസ്റ്റ് ഹോം ഡിസൈനര്‍ 2015
പുരസ്കാരം, മേരാ മക്കാന്‍ മേരി ശാന്‍ നാഷണല്‍
അവാര്‍ഡ് 2020 എന്നിവ നേടിയിട്ടുണ്ട്.
വിനയചന്ദ്രന്‍ മടങ്ങുകയാണ്, നിങ്ങളും ഞാനും,
ഉപ്പിലിട്ട കഥകള്‍, തസ്കരപുരാണം എന്നീ
ചെറുകഥാ സമാഹാരങ്ങളും 'പുതിയ വീട്'
എന്ന വീടുനിര്‍മ്മാണസഹായിയായ
ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെറുകഥകള്‍ക്ക് കാവ്യവേദി പുരസ്കാരം,
കോഴിക്കോട് ശാന്താദേവി പുരസ്കാരം എന്നിവ ലഭിച്ചു.
2021ലെ ജവാഹര്‍ലാല്‍ നെഹ്റു നാഷണല്‍
എക്സലന്‍സ് പുരസ്കാര ജേതാവുമാണ്.
പിജി ഗ്രൂപ്പ് ഹോം ഡിസൈന്‍സ് എന്ന സ്ഥാപനം നടത്തുന്നു.
ഭാര്യ: കവിത.
മക്കള്‍: പാര്‍വതി, രാമനാഥന്‍.
വിലാസം: പങ്ങപ്പാട്ട് ഹൗസ്,
മണ്ണാറക്കയം-686506,
കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ല.
ങീയ : 9447114080
Story Cafe
ശ്രീകാന്ത് പങ്ങപ്പാട്ട്എഴുത്തുകാരന്‍ നല്‍കുന്ന ലാവണ്യാനുഭൂതി വായനയുടെ ബഹുസ്വരതയാണ്. സംവേദനത്തിന്‍റെ മാറുന്ന ഈ കാലത്താണ് സ്റ്റോറി കഫെ എന്ന കഥാസമാഹാരം പ്രസക്തമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ സൗമ്യപ്രസാദങ്ങളെയും ഉള്‍പ്പെടുത്തിയ കഥാനിര്‍മ്മിതി ഒറ്റവായനകൊണ്ട് മനസ്സ് കീഴടക്കും. മനുഷ്യന്‍റെ ഏകാന്തനൊമ്പരങ്ങളുടെ കഥകള്‍ തിരുവിതാംകൂറിന്‍റെ നാട്ടുഭാഷയില്‍ സംവദി..