Sreekumaran Thampi

Sreekumaran Thampi

കവി, നോവലിസ്റ്റ്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍. 1940 മാര്‍ച്ച് 16-ന് ഹരിപ്പാട് ജനനം. ഗണിതശാസ്ത്രത്തിലും സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദധാരി. നോവല്‍, കവിതാസമാഹാരം, ലേഖനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസകൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം, ജെ.സി. ഡാനിയല്‍ അവാര്‍ഡ്. സിനിമാരംഗത്ത് വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായി. 30 മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 22 കഥാചിത്രങ്ങളും, പതിനൊന്ന് ടി.വി. പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റി അംഗം, കേരള ഫിലിം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ (2004) തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Grid View:
-15%
Quickview

Ente hridayaragangal

₹230.00 ₹270.00

Book by Sreekumaran thampi  ,  സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ് , തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ , പൂന്താനം , ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ..

-15%
Quickview

P Bhaskarante Kavyamudrakal

₹85.00 ₹100.00

Author : Sreekumaran Thampiചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്‌ക്കരന്റെ തൂലിക വഹിച്ച പങ്ക് നി..

Showing 1 to 2 of 2 (1 Pages)