Sreevilasam Mohankumar
ശീവിലാസം മോഹന്‍കുമാര്‍
കായംകുളം ദേശത്തിനകം ശ്രീവിലാസത്തില്‍ 1952ല്‍ ജനനം. അച്ഛന്‍: സി.എന്‍. ഗോപാലന്‍ നായര്‍. അമ്മ: ജി. ഗൗരിയമ്മ. കൊയ്പ്പള്ളികാരായ്മ ഹൈസ്‌കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ്, പന്തളം ബി.എഡ്. കോളേജ് എന്നിവിടങ്ങളില്‍ പഠനം. പ്രൈവറ്റായി എം.എ. ബിരുദം നേടി. 1971ല്‍ മാതൃഭൂമിയുടെ 'യുവരശ്മി'യില്‍ ആദ്യ രചനകള്‍ അച്ചടിച്ചുവന്നു. പുള്ളിക്കണക്ക് എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ചു.
കൃതികള്‍: സൗഹൃദവനം, എലിയും നിധിയും (ബാലനോവലുകള്‍), പൂമൊട്ടുകള്‍ (ബാലകവിതകള്‍), അമ്മ (പുനരാഖ്യാനം), വിദ്യാഭ്യാസവും ലോകസമാധാനവും (ലേഖന സമാഹാരം).
Meenuvum Paristhithi Clubbum
Book By little Greenസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കു..