Stephen Hawking Vachanangal

Stephen Hawking Vachanangal

സ്റ്റീഫന്‍ ഹോക്കിങ്

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍. 1942 ജനുവരി എട്ടിന് ജനനം. ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോണ്‍ ഹൗസ് സ്‌കൂള്‍, ഹാഡിംഗ് ഹര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ റഡേലൈറ്റ് ഗ്രാമത്തിലെ സ്വതന്ത്രവിദ്യാലയമായ റഡേലൈറ്റ് സ്‌കൂള്‍, സെന്റ് ആല്‍ബന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. ബ്രേക്ക് ത്രൂ ഇനീഷ്യേറ്റീവ് എന്ന അന്യഗ്രഹജീവന്‍ തേടുന്ന ഗവേഷണ പദ്ധതി ആസൂത്രണം ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനുശേഷം ഏറ്റവും പ്രഗത്ഭമായ മസ്തിഷ്‌കത്തിനുടമ എന്ന പേരിന് അര്‍ഹമായി. സൈദ്ധാന്തിക ജ്യോതിശാസ്ത്രമായിരുന്നു മുഖ്യ ഗവേഷണ മേഖല. നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം, ചാര്‍ജ്ജ്, കോണീയ സംവേഗബലം എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പഠനങ്ങള്‍. ബ്രിട്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെപ്രപഞ്ച ശാസ്ത്ര വിഭാഗം ഡയറക്ടറായിരുന്നു.1966ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ്ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് സിംഗുലാരിറ്റീസ് ആന്റ് ദ ജ്യോമട്രി ഓഫ് സ്‌പേസ്ടൈം എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിന് പ്രശസ്തമായ ആദം പ്രൈസ് ലഭിച്ചു.കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയന്‍ പ്രൊഫസര്‍ എന്ന ഉന്നതപദവി മൂന്നു പതിറ്റാണ്ടുകള്‍ വഹിച്ചു

A Brief History of Time, Black Holes and Baby Universe and Other Essays, The Universe in a Nutshell  തുടങ്ങിയ ശാസ്ത്രഗന്ഥങ്ങളുടെ രചയിതാവ്.


Grid View:
-15%
Quickview

Stephen Hawking Vachanangal

₹162.00 ₹190.00

Stephen Hawking Vachanangal written by Stephen Hawking and transilated by Suresh.M.Gകാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം പുതിയ വെളിച്ചം പകർന്നു. ഐൻസ്റ്..

Showing 1 to 1 of 1 (1 Pages)