Sudeer Kakkar

Sudeer Kakkar

സുധീര്‍ കക്കര്‍

ദല്‍ഹി നിവാസിയായ പ്രശസ്തനായ ഒരു എഴുത്തുകാരനും മാനസികാപഗ്രഥകനുമാണ് സുധീര്‍ കക്കര്‍.ഇന്ത്യയിലേയും, 

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേയും പല പ്രശസ്ത സര്‍വകലാശാലകളിലും അദ്ധ്യാപകനായിരുന്നു.

ഗോഥേ മെഡല്‍, അമേരിക്കന്‍ അന്ത്രോപോളൊജിക്കല്‍ അസോസിയേഷന്റെ ബോയര്‍ സമ്മാനം, ഭാഭ, നെഹ്രു, 

ഐ സി എസ് എസ് ആര്‍ ഫെലോഷിപ്പുകള്‍, പ്രിന്‍സ്ടണ്‍, ബെര്‍ലിന്‍ എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് 

സ്റ്റഡിയുടെ ഫെലോഷിപ്പ് എന്നിവ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു. സുധീര്‍ കക്കറിന്റെ പല പുസ്തകങ്ങളും ലോകത്തിലെ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ദ ഇന്നര്‍ വേള്‍ഡ് (1978), ഷമന്‍സ്, മിസ്റ്റിക്‌സ് ആന്റ് ഡോക്ടേഴ്‌സ് (1982), ടേല്‍സ് ഓഫ് ലവ്, സെക്‌സ് ആന്റ് ഡേന്‍ജര്‍ (1986), ഇന്റിമേറ്റ് റിലേഷന്‍സ് (1990), ദ അനലിസ്റ്റ് ആന്റ് മിസ്റ്റിക് (1992), കളേഴ്‌സ് ഓഫ് വയലന്‍സ് (1996), കള്‍ചര്‍ ആന്റ് സൈക്ക് (1997), 

ദ ഇന്ത്യന്‍ സൈക്ക് എന്ന ഗ്രന്ഥത്തിന്റെ രണ്ട് വോള്യങ്ങള്‍ (1996) എന്നിവ അതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് ഏസറ്റിക് ഓഫ് ഡിസയര്‍. മതങ്ങളുടെ താരതമ്യപഠനങ്ങളില്‍ പണ്ഡിതയും എഴുത്തുകാരിയുമായ ഭാര്യ കാതറീനയോടൊപ്പം ഗോവയില്‍ താമസിക്കുന്നു.



Grid View:
Out Of Stock
-15%
Quickview

Kamayogi

₹191.00 ₹225.00

കാമത്തിന്റ വിശുദ്ധ് പുസ്തകമായ കാമസൂത്രത്തിന്റ ആചാര്യന്‍ വാത്സ്യായനന്റ ജീവിതമാണ്‌ ഈ നോവല്‍ കാമദേവന്റ ലീലയില്‍ ധ്യാനനിമഗ്നനായ ആയോഗിയുടെ ജീവന്‍ തുളുമ്പുന്ന ചിത്രം കാമയോഗിയില്‍ ചിരസ്മരണീയമാവുന്നു.സ്ത്രീ ലൈംഗിഗതയെ കുറിക്കുന്ന വാത്സ്യായനങ്ങള്‍ കാമയോഗിയുടെ വായനയില്‍ തുടടര്‍ചലനങ്ങളുയര്‍ത്തു‌കയും ഗുപ്ത കാലഘട്ടത്തിന്റ ചരിത്രവും സമ്പത്തികരംഗവും സാമൂഹ്യ സംസ്കാ..

Showing 1 to 1 of 1 (1 Pages)