Sudhakaran Pulapatta

Sudhakaran Pulapatta

സുധാകരന്‍ പുലാപ്പറ്റ

1951 ഡിസംബര്‍ 27-ാം തിയ്യതി രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ചു. അച്ഛന്‍ പരേതനായ ഗുരുതിരാമന്‍ കളത്തില്‍ അച്യുതപണിക്കര്‍ (ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ചു). അമ്മ പരേതയായ പുലാപ്പറ്റ പൊന്‍പുലാവില്‍ ജാനകിഅമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്‌ടോറിയ കോളേജിലും ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിങ്ങ് കോളേജിലും വിദ്യാഭ്യാസം. 1973 ഡിസംബര്‍ 17-ാം തിയ്യതി പുലാപ്പറ്റ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ നിന്നും അധ്യാപകജീവിതം ആരംഭിച്ചു. തുടര്‍ന്ന് പുലാപ്പറ്റ എം.എന്‍.കെ.എം. ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായും കോട്ടയം മാഞ്ഞൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. 2007 ല്‍ കരിമ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി വിരമിച്ചു. 1975-80കളില്‍ കുങ്കുമം വാരികയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി തൃശൂര്‍ നിലയത്തില്‍ നിന്നും ''സപ്താഹം'', ''ഭീഷ്മശപഥം'' എന്നീ നാടകങ്ങളും ''കര്‍ക്കടകത്തിലെ മഴ'', ''അഭയാര്‍ത്ഥികള്‍'', ''അപരാധികള്‍'', ''സമാഗമം'' എന്നീ കഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 2009 മെയ് മാസത്തില്‍ ആകാശവാണി തൃശൂര്‍ നിലയം ''ദൈവം സത്യം കാണുന്നു, പക്ഷേ കാത്തു നില്‍ക്കുന്നു'' എന്ന ടോള്‍സ്റ്റോയ് കഥയുടെ റേഡിയോ നാടകരൂപാന്തരണം പ്രക്ഷേപണം ചെയ്തു. 2015-2016 ല്‍ ദേശാഭിമാനി വാരിക, കേസരി വാരിക എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. മാതൃൂമി ആഴ്ചപതിപ്പില്‍ ''എന്റെ പുസ്തകം'', ''ചോക്കുപൊടി'', ''മധുരച്ചൂരല്‍'' എന്നീ പംക്തികളിലും ''വായനക്കാര്‍ എഴുതുന്നു'' എന്ന പംക്തിയിലും എഴുതിയിട്ടുണ്ട്.'മേ രാംദയാല്‍' (കഥാസമാഹാരം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ : ചന്ദ്രിക   മക്കള്‍ : ദിവ്യ, ഭവ്യ

വിലാസം : പി. സുധാകരന്‍ പുലാപ്പറ്റ, കല്യാണി നിലയം, 

ചെറുമുണ്ടശ്ശേരി (പോസ്റ്റ്), അമ്പലപ്പാറ, ഒറ്റപ്പാലം, പിന്‍കോഡ് - 679512

മൊബൈല്‍ : 9446237055, 0466 2240104



Grid View:
Ivide Gulmohar Pookkunnilla
Ivide Gulmohar Pookkunnilla
Ivide Gulmohar Pookkunnilla
Out Of Stock
-15%

Ivide Gulmohar Pookkunnilla

₹102.00 ₹120.00

പി. സുധാകരന്‍ പുലാപ്പറ്റചിരപരിചിതമായ മുഖങ്ങള്‍ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ കഥകളാണിത്. യാഥാര്‍ത്ഥ്യത്തിന്‍റെ മുഖംമൂടിഅഴിക്കുന്ന, ഗ്രാമീണ നൈര്‍മല്യം തുളുമ്പുന്ന കഥാപാത്രങ്ങള്‍. മാന്ത്രികത നിറഞ്ഞ എഴുത്തിന്‍റെ ഒരു ലോകം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം ആവിഷ്കരിക്കുന്ന കഥകള്‍. ഗോപിയേട്ടനും ദിലീപന്‍മാഷും ബോലാറാമും ചോട്ടുവും പളനിയും സോഹ്ന..

SmrithiJalakam
SmrithiJalakam
SmrithiJalakam
Out Of Stock
-15%

SmrithiJalakam

₹85.00 ₹100.00

സുധാകരന്‍ പുലാപ്പറ്റതൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്.  വ്യത്യസ്തമായ ഏവതരണശൈലി കൊ..

Ashrupooja
Ashrupooja
Ashrupooja
Out Of Stock
-15%

Ashrupooja

₹72.00 ₹85.00

Book By Sudhakaran Pulapatta  സുധാകരന്റെ ശക്തമായ കഥകളില്‍ ഏറെയും നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും പ്രകടമാക്കുന്നവയാണ്. വിദ്യാസമ്പന്നരായ യുവാക്കളാണ് കഥകളില്‍. ഭേദപ്പെട്ട സ്ഥാപനങ്ങളില്‍ നല്ല ജോലികള്‍ ചെയ്യുന്നവര്‍. എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് അവര്‍ താമസിക്കുന്നത്. സ്വന്തമായി കാറുള്ളവര്‍. ..

Sandarsanangal
Sandarsanangal
Sandarsanangal
-15%

Sandarsanangal

₹98.00 ₹115.00

Book by Sudhakaran Pulappatta സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര..

Showing 1 to 4 of 4 (1 Pages)