Svetlana Alexievich

Svetlana Alexievich
സ്വെറ്റ്‌ലാന അലക്‌സിവിച്ച് 1948ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ജനനം. 2015ലെ സാഹിത്യ നോബല്‍ സമ്മാനാര്‍ഹ. പ്രിക്‌സ് മെഡിക്‌സ് (2013), പീസ് പ്രൈസ് ഓഫ് ദി ജര്‍മ്മന്‍ ബുക്ക് ട്രേഡ് (2013) തുടങ്ങിയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ നോബല്‍ സമ്മാനം നേടിയ ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തക. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ലോക പ്രശസ്ത. നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ബഹുസ്വരതയാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത്. 1985ല്‍ പുറത്തിറക്കിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ നേരനുഭവങ്ങളാണ്. വില്പനയില്‍ ചരിത്രം സൃഷ്ടിച്ച ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒരുപാട് രാജ്യങ്ങള്‍, ഒട്ടനവധി യാത്രകള്‍, ഒരുപാടു പേരുടെ നേരനുഭവങ്ങള്‍ ഇതെല്ലാം ചേര്‍ന്നുനില്‍ക്കുന്നതാണ് സ്വെറ്റ്‌ലാനയുടെ ഈ കൃതി. ഏതൊരു യുദ്ധത്തിനും മേലെയാണ് മാനവികത എന്ന സന്ദേശം ലോകജനതയ്ക്കായി നല്‍കിയ സ്വെറ്റ്‌ലാനയുടെ പുസ്തകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Grid View:
-15%
Quickview

Clavu Pidicha Kaalam

₹553.00 ₹650.00

സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വ..

Out Of Stock
-15%
Quickview

Yudhabhoomiyile Sthreeporalikal

₹340.00 ₹400.00

സ്ത്രീ മാതാവാണ്. അവള്‍ ജീവന്‍ നല്‍കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവര്‍ക്കെങ്ങനെ മറ്റൊരു ജീവന്‍ കവര്‍ന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു നില്‍ക്കുന്നു. കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു. ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞ് എപ്പോഴും മുഖം മിനുക്കി നടക്..

Showing 1 to 2 of 2 (1 Pages)