Swami Purnachaitanya
സ്വാമി പൂര്‍ണ്ണചൈതന്യ
അനുഗൃഹീതനായ എഴുത്തുകാരന്‍, പ്രഭാഷകന്‍. നെതര്‍ലാന്‍ഡില്‍ ജനനം. പിതാവ് ഡച്ച് വംശജന്‍. മാതാവ് ഭാരതീയവംശജ. മാതാവിന്‍റെ ശിക്ഷണത്തിലൂടെയിലും ജീവിതചര്യകളിലൂടെയുമാണ് സ്വാമിജിക്ക് ഭാരതീയ സംസ്കാരത്തിലും തത്ത്വചിന്തകളിലും അഭിരുചി ഉടലെടുത്തത്. പതിനാറാമത്തെ വയസ്സില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍റെ ഗുരുവായ ശ്രീ ശ്രീ രവിശങ്കറിനെ കാണാനിടയായതാണ് പൂര്‍ണ്ണചൈതന്യയുടെ ജീവിതത്തിലെ വഴിത്തിരിവായത്. അനവധി ശിഷ്യന്മാരുടെ ആത്മീയഗുരു. യോഗയും ധ്യാനതന്ത്രങ്ങളും ആദ്ധ്യാത്മിക
വിഷയങ്ങളും പഠിക്കുവാനായി അനേകായിരം ശിഷ്യന്മാര്‍ അദ്ദേഹത്തെ തേടിയെടുത്തുന്നു.
വിവര്‍ത്തനം: ഇ. മാധവന്‍
പ്രസിദ്ധ കവി ഇടശ്ശേരി ഗോവിന്ദന്‍നായരുടെയും ഇ. ജാനകിയമ്മയുടെയും മകന്‍. ഇടശ്ശേരി സ്മാരക സമിതിയുടെ സെക്രട്ടറി.
റിസര്‍വ് ബാങ്കില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു.
Ulkkannilekkoru Kannu
ഉള്‍ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്‍ണ്ണചൈതന്യധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ..