T.D.Ramakrishnan

T.D.Ramakrishnan

നോവലിസ്റ്റ്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത്. 1961ല്‍ തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ ജനനം. ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കലക്ടര്‍, സെക്ഷന്‍ കണ്‍ട്രോളര്‍, ചീഫ് കണ്‍ട്രോളര്‍ (പാലക്കാട് ഡിവിഷന്‍) എന്നിങ്ങനെ ജോലി ചെയ്തു. മികച്ച സേവനത്തിന് റെയില്‍വേ മന്ത്രാലയത്തിന്റെ പുരസ്‌കാരം (2003). തമിഴ്‌നാട്ടില്‍ കുറേക്കാലം സേവനമനുഷ്ഠിച്ചു. തമിഴ് സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തി.നിരവധി കൃതികള്‍ തമിഴില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വിവര്‍ത്തനത്തിനുള്ള ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരത്തിന് അര്‍ഹനായി (2007). ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍), സിറാജുന്നീസ (ചെറുകഥ), മം (തമിഴ് വിവര്‍ത്തനം) എന്നിവ കൃതികള്‍. പ്രധാന പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കോവിലന്‍ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം, കമലാ സുറയ്യ പ്രതിഭാപുരസ്‌കാരം, കേസരി നായനാര്‍ പുരസ്‌കാരം, കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം.


Grid View:
Karuppum Veluppum
Karuppum Veluppum
Karuppum Veluppum
-15%
Quickview

Karuppum Veluppum

₹213.00 ₹250.00

'ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ പേരില്‍ കുന്നംകുളത്ത് ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആശയവുമായി എന്നെ സമീപിച്ചവരുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളല്ല, ഞാന്‍ സൃഷ്ടിച്ച കഥാപാത്രം മാത്രമാണ് എന്ന സത്യം എനിക്കുപോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാം കോരപ്പാപ്പന്റെ ഓരോ കളികള്‍!' പൊതുവായനയില്‍നിന്ന് നമുക്ക് നഷ്ടപ്..

Showing 1 to 1 of 1 (1 Pages)