T K Radhakrishanan
ടി.കെ. രാധാകൃഷ്ണന്‍
1966 തൃശൂര്‍ നെടുപുഴയില്‍ ജനനം. അച്ഛന്‍: തയ്യില്‍ കുഞ്ഞുണ്ണി. അമ്മ: തങ്കമണി.കേരള വനം വികസന കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ മാനേജര്‍. തൃശ്ശൂര്‍ 'കഥാസംസ്‌കാര'യുടെ സെക്രട്ടറി.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം.'മുളപ്പാത്തി' (കഥകള്‍ - 2010), അനുയാത്രികരുടെ ആത്മഭാഷണങ്ങള്‍ (കഥകള്‍-എഡിറ്റര്‍-2011),ഒരു ക്യാമ്പസ് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് (പ്രണയകവിതകള്‍-2012), ടെസ്റ്റര്‍ (കഥകള്‍ - 2016).മഹാകവി പള്ളത്ത് രാമന്‍ 125-ാം ജന്മവാര്‍ഷികകവിതാ പുരസ്‌കാരം (2016).
ഭാര്യ: ബേബി. മകന്‍: നവനീത് കൃഷ്ണ ടി.
The Naked Man in Rain
ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍ടി.കെ. രാധാകൃഷ്ണന്‍ "ജീവിതത്തിന്റെ ഇടവഴികളിൽ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ കഥകൾ. ഒരുവേള ആഹ്വാനങ്ങളിലേക്കോ, ആശിസ്സുകളിലേക്കോ ചോദ്യങ്ങളിലേക്കോ ഉത്തരങ്ങളിലേക്കോ മുതിരാത്ത നിശ്ചലതടാകങ്ങളാണ് രാധാകൃഷ്ണന്റെ കഥകൾ". സുനിൽകുമാർ എ.ജി...
Photo
ഫോട്ടോ ടി.കെ. രാധാകൃഷ്ണന്‍ഉണര്‍ത്തുപാട്ടായ് മൂകപ്രാര്‍ത്ഥനയുടെ തേന്മൊഴികള്‍ നിറയുന്ന പ്രണയരഥവീഥിയില്‍, ചന്ദ്രദര്‍ശനത്തിന്‍റെ നിറദീപക്കാഴ്ചകള്‍ ആര്‍ദ്രത പകരുന്ന, മണ്‍വീണയില്‍ ജീവലയമായ് ശുഭഗീതങ്ങള്‍ നിറയുന്ന, പ്രപഞ്ചസത്യത്തില്‍ മൃദുസ്മേരം നൂലിഴ പാകിയ ശ്യാമാംബരത്തിന്‍നിറച്ചാര്‍ത്തുകളാല്‍ ചാരുതയാര്‍ന്ന കാവ്യസമാഹാരം...
Vayalattupookkalude Rithukanthi
Book by T.K. Radhakrishnan, പ്രണയത്തിന്‍റെ വെളിപാടുകളില്‍ നിന്ന് ദുഃഖത്തിന്‍റെ കടലിനെ വകഞ്ഞുമാറ്റിയ കവിതകള്‍. പ്രണയദിനസ്മരണകളില്‍ വയലറ്റ് പൂക്കളുടെ ഋതുകാന്തി. നിശ്ശബ്ദ പ്രാര്‍ത്ഥനകളും ചുംബനമുദ്രകളും ജീവന്‍റെ പുസ്തകത്തില്‍ രാപ്പക്ഷികളും നിറയുമ്പോള്‍ ആനന്ദസാഗരത്തിന്‍ ഗാനാമൃതം. മഴഭേദങ്ങളില്‍ ആത്മപ്രണയം ചിത്രവേലകള്‍ ഒരുക്കുന്നു. അവിടെ സായാഹ്നയാത്രകളും ..
Tester
Story by T.K.Radhakrishnanഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ - അഷ്ടമൂര്..
Oru Campus Pranayathinte Ormakku
Book by:T.K.Radhakrishanan , പ്രണയത്തിന്റെ ഉണർത്തുപാട്ടുകൾ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീൽ ജിബ്രാൻ എന്ന മധ്യ പൗരസ്ത്യ കവിയെ ഓർമിപ്പിക്കുന്ന കവിതകൾ. മനുഷ്യജീവിതത്തെ ആർദ്രമക്കുന്നത് പ്രണയമാണ് എന്നറിയുക. പ്രണയം കാമുകിയും പ്രിയതമയും പ്രകൃതിയും മാതാവുമാണ്. കൗമാരത്തിന്റെ ഉച്ചിയിൽ ഒരു ക്യാമ്പസ് പൂമരത്തിൽനിന്ന..