Taslima Nasrin
1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്മൊന്സിംഗില് ജനനം. മെയ്മൊന്സിംഗ് മെഡിക്കല് കോളേജില്നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള് വിവിധ ലോകഭാഷകളിലേക്ക് വിവര്ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്, ഫ്രഞ്ച് ലവര്, എന്റെ പെണ്കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള് എന്നിവ ഗ്രീന് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്കാരം, സ്വീഡിഷ് പെന് ക്ലബ്, കുട്തു ഖോലാസ്കി പുരസ്കാരം, ഫ്രാന്സിലെ എഡിക്ക് നാനത് പുരസ്കാരം എന്നിവ ലഭിച്ചു. ഇന്റര്നാഷണല് ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല് യൂണിയന് 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ബെല്ജിയത്തിലെ ഗേന്റു സര്വകലാശാലയില്നിന്ന് ഓണററി ഡോക്ടറേറ്റ്.
Chumban
ചുംബന്തസ്ലീമ നസ്റിന് ബഹിഷ്കരിക്കപ്പെട്ടവരുടെയും അരികുവല്ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്റിന്. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര് സ്വപ്നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്ക്ക് വിരല് ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..
Youvanathinte Murivukal
Book By Taslima Nasrin , സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവർ കപട സദാചാരത്തിൽ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളിൽ തെളിഞ്ഞു നിൽക്കുന്നത് എഴുത്തിൻറെ നിറഞ്ഞ ആത്മാർത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അർത്ഥതല ങ്ങളിലൂടെയാണ് കടന്നുപോക..
Pavizhamallikal Pookkumpol
Book by Taslima Nasrin, അമ്മയ്ക്ക് പാരിജാതം വളരെ ഇഷ്ടമായിരുന്നു. പാരിജാത പൂക്കള് കണ്ടാല് അമ്മയെ ഓര്ക്കും. ആ പൂക്കള് മണ്ണില് വീണു കിടക്കുന്നതു കാണുമ്പോള് കണ്ണ് നിറയും. ചുട്ടു പഴുത്ത വേദനയുടെ നെരിപ്പോടായി മാറുന്ന അക്ഷരങ്ങള്. പശ്ചാത്താപത്തിന്റെ കണ്ണീര്ച്ചാലുകളില് കുതിര്ന്ന ഓര്മ്മകള്. തസ്ലീമ സ്വന്തം അനുഭവങ്ങള് തുറന്നുപറയുമ്പോള്, ഓര്മ..
Ente Thadavarakkavithakal
book by Thaslima Nasrin , ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വ..
Brahmaputhrayude Theerath
ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്ന..
Sthreeyeyum Pranayatheyum Kurich
Book by Taslima Nasrinപ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്ക്കുന്ന കരച്ചില്. വര്ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്പ്പാള ത്തില്ചാടു..
Nishkasitha
Book by Taslima Nasrin , തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില് രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂ..
Poochendukalude Kalam
Book by Taslima Nasrin , തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്..
Veedu Nashtapettaval
Book by Taslima NasrinTaslima Nasrin പൂര്വ്വബംഗാളിലെ ഒരു ഗ്രാമത്തില്ഹാരാധന് സര്ക്കര് എന്ന ഒരു ഹിന്ദു കര്ഷകന് ഉണ്ടായിരുന്നു. ഹാരാധന് സര്ക്കരിന്റെ ഒരു മകന് എന്തിനുവേണ്ടിയാണെന്നറിയില്ല. മുസല്മാനായിത്തീര്ന്നു. അവന്റെ പേര് ജതീന്ദ്രന് എന്നയിരുന്നെങ്കില് പിന്നീടത് ജമീര് ആയി.അല്ലെങ്കില് കമല് ആയിരുന്നെങ്കില് കാമാല് ആയി. ഓ ആ സര്ക്കാര..
Lajja
1992 ഡിസംബര് ആറിന് ഹിന്ദുതീവ്രവാദികള് അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര് ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള് തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള് ബാബ് റി മസ്ജിത് തകര്ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള് എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒര..