Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്മൊന്‍സിംഗില്‍ ജനനം. മെയ്മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്കി പുരസ്കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന് 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.
Anthasulla Nunakal
ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂർ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുർഖയിലും വീടുകളുടെ ചുമരുകൾക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂർ നിർവഹിക്കുന്നത്...


