Thampi Antony

Thampi Antony

Thampi Antony ,  കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ജനനം. വിദ്യാഭ്യാസം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്, സാന്‍ ഫ്രാന്‍സിസ്ക്കോ സിറ്റി കോളേജ്. കേരള പി ഡബ്ല്യൂ ഡി വകുപ്പില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറായിരുന്നു. അമേരിക്കയില്‍ എന്‍ജിനീയറിംഗ് രംഗത്തു പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ ആരോഗ്യരംഗത്തു സേവനമനുഷ്ഠിക്കുന്നു.  


എഴുത്തുകാരന്‍, അഭിനേതാവ്, സിനിമാനിര്‍മ്മാതാവ് എന്നീ നിലകളിലും പ്രശസ്തന്‍. നാല്‍പ്പതിലധികം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. 

പുരസ്കാരങ്ങള്‍: വാസ്കോ ഡി ഗാമയ്ക്ക് 'ബ്രിട്ടീഷ് മലയാളി' പുരസ്ക്കാരം, 

ബഷീറിന്‍റെ പേരിലുള്ള 'അമ്മ മലയാളം' പുരസ്ക്കാരം.

മലയാളത്തിലും ഹോളിവുഡിലുമായി നാല്‍പ്പതോളം ചിത്രങ്ങളിലഭിനയിച്ചു.

അമേരിക്കയില്‍ ഹോണോലുലു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, 'ബിയോണ്ട് ദ സോള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു. മലയാളചിത്രങ്ങളായ പളുങ്ക്(ബ്ലെസ്സി), സൂഫി പറഞ്ഞ കഥ(പ്രിയനന്ദന്‍), പറുദീസ(ആര്‍ ശരത്), ഇന്‍ ഗോസ്റ്റ്ഹൗസ് ഇന്‍(ലാല്‍), ജാനകി(എം ജി ശശി), പാപ്പിലിയോ ബുദ്ധ(ജയന്‍ ചെറിയാന്‍), ഇവന്‍ മേഘരൂപന്‍(പി ബാലചന്ദ്രന്‍) എന്നിവയില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. 

സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ മലയാളി അസോസിയേഷന്‍ (ങഅഇഅ), അമേരിക്കയിലെ സാഹിത്യസംഘടനയായ ലാനാ എന്നിവയുള്‍പ്പെടെ പല സാംസ്ക്കാരികസംഘടനകളിലും സജീവമാണ്.


Grid View:
-15%
Quickview

Dog Walker

₹153.00 ₹180.00

ഡോഗ് വാക്കര്‍ തമ്പി ആന്‍റണിഅമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്‍റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്‍റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട..

-15%
Quickview

Marakkizhavan

₹140.00 ₹165.00

Book By Thampi Antony  ,ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ..

Showing 1 to 2 of 2 (1 Pages)