Ulloor S. Parameswara Iyer

Ulloor S. Parameswara Iyer

ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍

(1877-1949)

സാഹിത്യചരിത്രകാരന്‍, ഭാഷാഗവേഷകന്‍, ഉദ്യോഗസ്ഥന്‍.

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ (1877 ജൂണ്‍ 06 - 1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്ത് ജനനം. തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍  നിന്ന്  1897ല്‍ തത്ത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടിയശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കേ നിയമത്തില്‍ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗണ്‍ സ്‌കൂള്‍ അദ്ധ്യാപകന്‍, ജനസംഖ്യാ വകുപ്പില്‍ ഗുമസ്തന്‍, തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണറായി ഉയര്‍ന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉള്ളൂര്‍, ആധുനിക മലയാളസാഹിത്യത്തിലെ പ്രാതഃസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നു. കഠിനസംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, അക്കാലത്തെ അനുവാചകര്‍ക്ക് പഥ്യമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം 'ഉജ്ജ്വല ശബ്ദാഢ്യന്‍' എന്ന പേരിലുമറിയപ്പെട്ടു. കേരളസാഹിത്യചരിത്രത്തിന്റെ കര്‍ത്താവെന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.

1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകന്‍' പട്ടവും കാശി വിദ്യാപീഠം 'സാഹിത്യഭൂഷണ്‍' ബിരുദവും സമ്മാനിച്ചു.

ഉമാകേരളം, കര്‍ണ്ണഭൂഷണം, പിംഗള (ഖണ്ഡകാവ്യം) ഒരു മഴത്തുള്ളി (കവിത) തുമ്പപ്പൂവ്, കിരണാവലി, മണിമഞ്ജുഷ, പ്രേമസംഗീതം, ചിത്രശാല, തരംഗിണി, താരഹാരം, കല്‍പശാഖി, അമൃതധാര, രത്‌നമാല, സുഖം സുഖം, ഉദ്‌ബോധനം തുടങ്ങിയവ മലയാളകാവ്യലോകത്തിലേക്കുള്ള മഹത്തായ സംഭാവനകളാണ്.

1949 ജൂണ്‍ 15ന് 72-ാം വയസ്സില്‍ അന്തരിച്ചു.



Grid View:
Out Of Stock
-15%
Quickview

Malayalathinte Priyakavithakal-Ulloor

₹247.00 ₹290.00

 മലയാളത്തിന്റെ  പ്രിയകവിതകള്‍       ഉള്ളൂര്‍ ശബ്ദാഢ്യത്വത്തിൻ്റെയും അനുപമമായ കാവ്യസൗന്ദര്യത്തിൻ്റെയും ഭൂമികയാണ് ഉള്ളൂർ കവിതകൾ. അന്യാദൃശമായ അലങ്കാരപ്രയോഗത്താൽ ഉല്ലേഖഗായകൻ എന്ന അപരനാമത്തിൽ പ്രസിദ്ധനായി. പണ്ഡിതനും സാഹിത്യചരിത്രകാരനും ഭാഷാഗവേഷകനുമായ ഉള്ളൂരിൻ്റെ കഠിനസംസ്‌കൃതപദാവലി മലയാള കവിതയ്ക്ക് മുതൽക്കൂട്ടായി. പ..

Showing 1 to 1 of 1 (1 Pages)