Vailoppally Sreedhara Menon
കവി, അധ്യാപകന്‍.
1911ല്‍ എറണാകുളം ജില്ലയിലെ കലൂരില്‍ ജനനം.
അച്ഛന്‍: ചേരാനെല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവ്.
അമ്മ: വൈലോപ്പിള്ളില്‍ കളപ്പുരയ്ക്കല്‍ നാണിക്കുട്ടിയമ്മ.
വിദ്യാഭ്യാസം: കാരപ്പറമ്പ് സ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍,
മഹാരാജാസ് കോളേജ്, എറണാകുളം.
സസ്യശാസ്ത്രത്തില്‍ ബിരുദം. 1931 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി കേരളത്തിലെ
വിവിധ കലാലയങ്ങളില്‍ ജോലി ചെയ്തു. 1966ല്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍
ചെയ്തു.
1956ല്‍ തൃശൂര്‍ നെല്ലങ്കര താറ്റാട്ട് വീട്ടില്‍
ഭാനുമതിയമ്മയെ വിവാഹം ചെയ്തു.
മക്കള്‍: ഡോ. ടി. ശ്രീകുമാര്‍, ഡോ. ടി. വിജയകുമാര്‍.
സമസ്ത കേരള സാഹിത്യ പരിഷത്തുമായി പത്ത് വര്‍ഷത്തെ ബന്ധം. പുരോഗമന
കലാസാഹിത്യ സംഘം പ്രഥമ പ്രസിഡന്റ്. 1951ലും 1959ലും മലയാളത്തിന്റെ
പ്രതിനിധിയായി ഡല്‍ഹി ഭാഷാ സമ്മേളനത്തിലും കവി സമ്മേളനത്തിലും പങ്കെടുത്തു.
തൃപ്പൂണിത്തുറനിന്ന് സാഹിത്യനിപുണന്‍ ബഹുമതി. സോവിയറ്റ് ലാന്റ് നെഹ്‌റു
അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മദ്രാസ് ഗവണ്‍മെന്റ്
അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, എം.പി. പോള്‍ പ്രൈസ്, കല്യാണി
കൃഷ്ണമേനോന്‍ പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍. 1968-71ല്‍ കേരള സാഹിത്യ
അക്കാദമി അംഗം. 1985 ഡിസംബര്‍ 22ന് അന്തരിച്ചു.
കൃതികള്‍: കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍,
കുന്നിമണികള്‍, വിത്തും കൈക്കോട്ടും, ഋഷ്യശൃംഗനും അലക്‌സാണ്ടറും,
കടല്‍ക്കാക്കകള്‍, കുരുവികള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത്,
മിന്നാമിന്നി, പച്ചക്കുതിര, വൈലോപ്പിള്ളി കവിതകള്‍, മുകുളമാല,
കൃഷ്ണമൃഗങ്ങള്‍, ചരിത്രത്തിലെ ചാരുദൃശ്യം, അന്തി ചായുന്നു, കാവ്യലോക
സ്മരണകള്‍.
Kathakavithakal കഥാകവിതകൾ വൈലോപ്പിള്ളി
Poems by, Vyloppillyകഥാകവിതകൾ വൈലോപ്പിള്ളി എല്ലാം മാറ്റിതീര്‍ക്കുന്ന കാലചക്രത്തിന്‍റെ അനര്‍ഘപ്രവാഹത്തില്‍ കാലവും സ്ഥലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കവിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥാ കവിതകള്‍. വൈലോപ്പിള്ളി തനിക്കുവേണ്ടി മാത്രം പണിതുവെച്ച കാലത്തെ വെല്ലുന്ന ഒരു കവിതാസ്മാരകം. കന്നിക്കൊയ്ത്ത്, മാമ്പഴം തൊട്ട് വൈലോപ്പിള്ളിയുടെ വ്യഖ്യാ..
Kavyalokasmaranakal കാവ്യലോകസ്മരണകൾ വൈലോപ്പിള്ളി
Book by Vyloppilli Sreedharamenon കാവ്യലോകസ്മരണകൾ വൈലോപ്പിള്ളി പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച് “വാ മോനെ, വയറു കായും, ഇത്തിരി ഉണ്ടിട്ടുപോ’ എന്നു വിളിക്കുന്നതും കൊതിയനാ..
Malayalathinte Priyakavithakal - Vyloppilly വൈലോപ്പിള്ളി
Vailoppally Sreedhara Menon മലയാളത്തിന്റെ പ്രിയകവിതകൾ വൈലോപ്പിള്ളി ശ്രീധരമേനോൻവായിച്ചു തീരാത്ത കവിതകള്‍. നമ്മുടെ സംസ്കാരിക ജീവിതത്തെ ധന്യമാക്കിക്കൊണ്ട് അതിന്റെ പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന നിലയില്‍ത്തന്നെ വൈലോപ്പിള്ളിക്കവിത ഇവിടെയുണ്ട്. അതൊരു കവിയുടെ മരണാന്തര ജീവിതത്തിന്റെ ധന്യതയാണ്. അവ ഇനിയും വായിച്ചു തീരാത്ത കവിതകളാണ്. കാലം ഏറ്റുവ..