Vallathol Narayana Menon

Vallathol Narayana Menon

വള്ളത്തോള്‍ നാരായണ മേനോന്‍  (1878-1958)

1878 ഒക്ടോബര്‍ 16ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തില്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മ എന്ന പാര്‍വതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴില്‍ നടന്ന സംസ്‌കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍നിന്നു തര്‍ക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവര്‍ത്തനം 1907ല്‍ പൂര്‍ത്തിയാക്കി. 1908ല്‍ ഒരു രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടര്‍ന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവര്‍ഷം കേരളോദയത്തിന്റെ പത്രാധിപനായി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ അദ്ദേഹം ദേശ സ്‌നേഹം തുളുമ്പുന്ന നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ വള്ളത്തോള്‍ പങ്കെടുത്തിരുന്നു.

അവസാനകാലത്ത് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയ വള്ളത്തോള്‍, 1958 മാര്‍ച്ച് 13ന് 79-ാം വയസ്സില്‍ എറണാകുളത്തെ മകന്റെ വീട്ടില്‍ വച്ച് അന്തരിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പില്‍ സംസ്‌കരിച്ചു.



Grid View:
-15%
Quickview

Malayalathinte Priyakavithakal Vallathol വള്ളത്തോള്‍

₹247.00 ₹290.00

മലയാളത്തിന്റെ  പ്രിയകവിതകള്‍ വള്ളത്തോള്‍ക്ലാസ്സിസിസത്തിന്റെയും റൊമാൻ്റിസിസത്തിൻ്റെയും കാവ്യഭുമികയാണ് വള്ളത്തോൾ സൃഷ്‌ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയിൽ ആവിഷ്കരിച്ച് ദേശീയകവിയായി പ്രശസ്‌തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങൾക്കുമെതിരായി തൂലിക ചലിപ്പിച്ചു. വാ‌ല്മീകി രാമായണം തർജ്ജമ ചെയ്‌ത്‌ 'കേരള വാല്‌മീകി' എന്ന അപരനാമത്തിൽ അറിയപ്പ..

Showing 1 to 1 of 1 (1 Pages)