Vijayan Puravur

Vijayan Puravur

വിജയന്‍ പുരവൂര്‍

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലെ പുരവൂരില്‍ 1957 ജൂണ്‍ 25-ന് ജനിച്ചു. കുന്തള്ളൂര്‍ ഗവണ്‍മെന്റ് 

ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ സലാലയില്‍ ജോലി തേടിപ്പോയി. പതിനാറു വര്‍ഷത്തോളം സലാലയിലെ ധിരാജ്‌ലാല്‍ 

മോഹന്‍ലാല്‍ ആന്‍ഡ് കമ്പനിയില്‍ ജോലി നോക്കി. ആദ്യ കഥ വെളിച്ചം കണ്ടത് 1973-ല്‍. മലയാളത്തിലെ 

പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ എഴുപതിലേറെ കഥകളും ലേഖനങ്ങളും ആറ് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആകാശവാണി നിലയങ്ങളിലൂടെ നിരവധി റേഡിയോ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 

സൂര്യവലയം (നാടകം), ഇടവേളയ്ക്കു ശേഷം (കഥാസമാഹാരം), നിഴലുകള്‍ ചിരിക്കുന്നു (നോവല്‍) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. ഗള്‍ഫിലെ സാഹിത്യപ്രവര്‍ത്തനത്തിന് സലാലയിലെ 'ഫിനിക്‌സ്' എന്ന സംഘടനയും സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ പ്രേംനസീര്‍ സ്മൃതി സായാഹ്നവും പ്രത്യേക ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.



Grid View:
-15%
Quickview

Salalah Salalah

₹102.00 ₹120.00

Book By Vijayan Puravurമലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന നോവല്‍. ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം. കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്തമുഹൂര്‍ത്തങ്ങള്‍ വളരെ മനോ..

Showing 1 to 1 of 1 (1 Pages)