William Shakespeare

William Shakespeare

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്‌സ്പിയര്‍. ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ബാര്‍ഡ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികം വര്‍ദ്ധിച്ചു. സാഹിത്യലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവിയാണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്തനാടകങ്ങളിലും ഒരുപോലെ മികവു കാട്ടി. ഷേക്‌സ്പിയറിന്റെ കൃതികള്‍ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇപ്പോഴും ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഷേക്‌സ്പിയറിന്റെ നാടകങ്ങളാണ്. കിങ് ലിയര്‍, ഹാംലെറ്റ്, മാക്‌ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാന്‍സസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങള്‍ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പല കൃതികളും ജീവിതകാലത്തുതന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623ല്‍ ഷേക്‌സ്പിയറുടെ രണ്ട് മുന്‍കാല നാടകസഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു.


Grid View:
-15%
Quickview

Shakespeare Kathakal Comedy

₹255.00 ₹300.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%
Quickview

Shakespeare Kathakal Tragedy

₹170.00 ₹200.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

Showing 1 to 2 of 2 (1 Pages)