Youssef Fadel
യൂസുഫ് ഫാദില്‍
മൊറോക്കന്‍ അറബി നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്. 1949ല്‍ മൊറോക്കോയിലെ കാസബ്ലാങ്കയില്‍ ജനിച്ചു. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ചെറുപ്പത്തില്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. Barber in the Poor District എന്ന നാടകമാണ് ആദ്യ സാഹിത്യകൃതി. പതിമ്മൂന്ന് നോവലുകളുടെ രചയിതാവ് എന്ന നിലയിലാണ് യൂസുഫ് ഫാദില്‍ ശ്രദ്ധേയനാകുന്നത്.
ഭരണകൂടഭീകരതയും മൊറോക്കോയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ കഥകളുമാണ് ഫാദിലിന്‍റെ നോവലുകളുടെ മുഖ്യ ഇതിവൃത്തം. 2014ലെ അറബ് ബുക്കര്‍ സമ്മാനത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട A Rare Blue Bird that f lies with me എന്ന നോവലാണ് ഏറ്റവും നിരൂപകപ്രശംസ നേടിയ കൃതി. 2021ലെ അറബ് ബുക്കര്‍ സമ്മാനത്തിനുള്ള ലോങ്ങ് ലിസ്റ്റില്‍ The Life of Butterf lies എന്ന നോവലിന്‍റെ
മലയാള പരിഭാഷയാണ് ഈ പുസ്തകം.
മറ്റു പ്രധാന കൃതികള്‍: Hashish, A Beautiful White Cat walks with me, A Shimmering Red Fish Swims with me
ഡോ. എന്‍. ഷംനാദ്:
1980ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. 2019ലെ ഖത്തര്‍ ഗവണ്‍മെന്‍റിന്‍റെ വിവര്‍ത്തനത്തിനുള്ള അന്തര്‍ദ്ദേശീയ പുരസ്കാരമായ 'ഹമദ് അവാര്‍ഡ് ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍റ് ഇന്‍റര്‍നാഷ്ണല്‍ അണ്ടര്‍സ്റ്റാന്‍റിംഗ്'ന് അര്‍ഹനായി. ഇറാഖിലെ സിനാന്‍ അന്‍തൂണിന്‍റെ വെള്ള
പുതപ്പിക്കുന്നവര്‍, സിറിയയിലെ ഖാലിദ് ഖലീഫയുടെ മരണം ദുഷ്കരം, ടുണീഷ്യയിലെ ഹബീബ് സാലിമിയുടെ ടുണീഷ്യയിലെ
പെണ്ണുങ്ങള്‍), ഈജിപ്തിലെ നജീബ് മഹ്ഫൂസിന്‍റെ തെരുവിന്‍റെ മക്കള്‍, മിഠായിത്തെരുവ്, മിറാമര്‍, ലെബനോണിലെ ഹുദാ ബറകാത്തിന്‍റെ നിശീഥിനിയുടെ ആഴങ്ങള്‍, സിറിയയിലെ സമര്‍ യസ്ബെകിന്‍റെ നീലമഷിപ്പേന എന്നീ അറബി നോവലുകളുടെ മലയാള വിവര്‍ത്തനങ്ങള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബി വിഭാഗം അദ്ധ്യാപകന്‍.
Salabhajeevithangal
യൂസുഫ് ഫാദില്‍പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്‍കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണ..