Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
03:29
+91 858-9095304
×
Chat with Us

Benny Kurian

Benny Kurian

ബെന്നി നെച്ചൂര്‍


എറണാകുളം ജില്ലയിലെ നെച്ചൂരില്‍ ജനനം. തിരുവനന്തപുരം കെല്‍ട്രോണില്‍ ജോലിയിരിക്കെ 

ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി. ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും 

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേര്‍സ് ബിരുദവും. 

കഥകളും കവിതകളും അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.

Kerala Cultural Forum of New Jerseyയുടെ കേരള ദീപം  മാസികയുടെ എഡിറ്റോറിയല്‍ അംഗമായിരുന്നു.

FOKANAയുടെയും മറ്റു പല സോവനിയറുകളുടേയും, പുസ്തകങ്ങളുടേയും എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വടക്കേ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പ്രവാസകഥകള്‍ എഡിറ്റു ചെയ്ത് ഒരു ആന്തോളജിയായി

'അമേരിക്കന്‍ കഥക്കൂട്ടം' എന്ന കൃതിയും 'പുല്ലാന്തറയിലെ ചുഴികള്‍' (അനുഭവം) എന്ന കൃതിയും ഗ്രീന്‍ ബുക്‌സ്

പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഐടി മേഖലയില്‍ സ്വന്തം സ്ഥാപനം നടത്തുന്നു.  ന്യൂജേഴ്സിയില്‍ താമസിക്കുന്നു. 


Grid View:
-15%

Pullantharayarile Rangamanchangal

₹111.00 ₹130.00

പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍ബെന്നി നെച്ചൂര്‍ സാധാരണക്കാരായ മനുഷ്യരുടെ നിത്യസത്യങ്ങളിലേക്കുള്ള വാതായനങ്ങളാണീ നാടകങ്ങൾ. ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടികൾ. ഗഹനമായ പ്രമേയങ്ങൾ നർമ്മരസം കലർത്തി ആവിഷ്‌കരിച്ച ഈ നാടകങ്ങൾ വർത്തമാനകാലത്തിന്റെ പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. കരുണയിലും നന്മയിലും സർവ്വചരാചരസ്നേഹത്തിലും അധിഷ്ഠിതമാ..

-15%

Pullantharayarile Chuzhikal പുല്ലാന്തറയാറിലെ ചുഴികൾ

₹94.00 ₹110.00

പുല്ലാന്തറയാറിലെ ചുഴികൾ  ബെന്നി നെച്ചൂർജീവിതത്തിന്റെ ഓർമ്മത്താളുകളിൽ നിറയുന്ന കനലെരിച്ചിലാണ് ഈ കൃതി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യാത്രയിലെ ചില സന്ദർഭങ്ങൾ, അമ്മയോർമ്മയുടെ നനുത്ത ചിത്രങ്ങൾ, പ്രണയത്തിന്റെ ഉള്ളുലയ്ക്കും യാതനകൾ, വേദനകൾ, നൊമ്പരങ്ങൾ. സൗഹൃദത്തിന്റെറെ ഊഷ്‌മളതകൾ, അനുഭവങ്ങളിൽ നിന്നും കടഞ്ഞെടുത്ത അക്ഷരസമൃദ്ധിയിലൂടെ അമേരിക്കൻ പ്..

-15%

American Kathakkoottam

₹383.00 ₹450.00

എഡിറ്റര്‍: ബെന്നി കുര്യന്‍ അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും."മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തിൽ സ്പർശ..

Showing 1 to 3 of 3 (1 Pages)