Kumaranasan

Kumaranasan
കുമാരനാശാന്‍
ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തില്‍ 1873 ഏപ്രില്‍ 12-ാം തീയതി (കൊല്ലവര്‍ഷം 1048 മേടം 2)  തൊമ്മന്‍വിളാകം വീട്ടില്‍ ജനനം. 
പിതാവ്: നാരായണന്‍. മാതാവ്: കാളിയമ്മ. 
തുണ്ടണ്ടത്തിലാശാന്‍റെ കീഴില്‍ ഏഴാം വയസ്സില്‍ വിദ്യാരംഭം. ഗുരു ഉടയാംകുടി കൊച്ചുരാമന്‍ വൈദ്യന്‍റെ കീഴില്‍ അടുത്ത വര്‍ഷം സംസ്കൃതം പഠിച്ചുതുടങ്ങി. സിദ്ധരൂപംതൊട്ട് മാഘംവരെ അവിടെവച്ചു പഠിച്ചു. രണ്ടണ്ടാം ക്ലാസ്സില്‍ കായിക്കര സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നു. 1887ല്‍ നാലാംക്ലാസ്സ് പരീക്ഷ പാസ്സായി. മണമ്പൂര്‍ ഗോവിന്ദനാശാന്‍റെ കൂടെ സംസ്കൃതാഭ്യസനം തുടര്‍ന്നു. 
അവിടെവച്ചാണ് മഹാകാവ്യങ്ങള്‍, നാടകങ്ങള്‍, ചമ്പുക്കള്‍, അലങ്കാര ശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയത്. 
നാലുവര്‍ഷം അവിടെ ചിലവഴിച്ചു. 1891ല്‍ ശ്രീനാരായണഗുരുവിന്‍റെ ശിഷ്യത്വം സ്വീകരിച്ചു.സംസ്കൃതത്തിനു പുറമെ തമിഴും പഠിച്ചു. സ്വാമികള്‍ഏര്‍പ്പാടുകള്‍ ചെയ്തതിനനുസരിച്ച് ഡോ. പല്പുവിന്‍റെ സഹായത്താല്‍ 1895ല്‍ ഉപരിവിദ്യാഭ്യാസത്തിനായി 
ബാംഗ്ലൂരില്‍ സംസ്കൃതകോളേജില്‍ ന്യായവിദ്വാനു ചേര്‍ന്നു. ഇതേകാലത്തുതന്നെയാണ് സ്വന്തമായി ഇംഗ്ലീഷ് പഠിച്ചതും.
അവര്‍ണ്ണനെന്നറിഞ്ഞതോടെ ബാംഗ്ലൂരിലെ പഠിത്തം തുടരാന്‍ കഴിഞ്ഞില്ല. 1898 മുതല്‍ 1900 വരെ കല്‍ക്കത്തയില്‍ 
തര്‍ക്കതീര്‍ത്ഥപരീക്ഷയ്ക്കു പഠിച്ചു. 1903ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി. 
ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഉപാദ്ധ്യക്ഷന്‍ ഡോ. പല്പുവുമായിരുന്നു. 1904ല്‍ വിവേകോദയം മാസികയുടെ 
പ്രവര്‍ത്തനം ആരംഭിച്ചു. ഈഴവ ഗസറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസ്തുത മാസികയില്‍ സാമുദായികവും 
രാഷ്ട്രീയവുമായ ലേഖനങ്ങള്‍ മാത്രമല്ല സാഹിത്യവിഷയങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 1907ലാണ്, വീണപൂവ് മിതവാദിയില്‍ക്കൂടി പ്രസിദ്ധീകരിച്ചത്. ആ കവിത ഭാഷാപോഷിണിയില്‍ മുഖവുരയോടുകൂടി 
സി.എസ്. സുബ്രഹ്മണ്യന്‍പോറ്റി പുനഃപ്രസിദ്ധീകരിച്ചു.കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, വീണപൂവ് പദ്യപാഠാവലിയില്‍ 
ചേര്‍ത്തു. 1909ല്‍ സിംഹപ്രസവം. എ.ആര്‍. രാജരാജവര്‍മ്മ അവതാരിക എഴുതിയ നളിനി 1911ല്‍ പ്രസിദ്ധപ്പെടുത്തി. എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ 1913ല്‍ ശ്രീമൂലം പ്രജാസഭാ മെമ്പര്‍. 1914ല്‍ ലീല പ്രസിദ്ധപ്പെടുത്തി.1915ല്‍ ശ്രീബുദ്ധചരിതത്തിന്‍റെ രണ്ടണ്ടു കാണ്ഡങ്ങളും 1916ല്‍ ബാലരാമായണവും പ്രസിദ്ധപ്പെടുത്തി. ബുദ്ധചരിതത്തിന്‍റെ മൂന്നും നാലും കാണ്ഡങ്ങള്‍ 1917ലും പുറത്തുവന്നു. (അഞ്ചാം കാണ്ഡം മരണശേഷമാണ് പ്രസിദ്ധപ്പെടുത്തിയത്.)1918ല്‍ കെ. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. എ.ആര്‍.ന്‍റെ വിയോഗ(1918 ജൂണ്‍)ത്തെ ആസ്പദമാക്കിയുള്ള വിലാപകാവ്യമായ പ്രരോദനം 1919ല്‍ പ്രസിദ്ധപ്പെടുത്തി. 1919ല്‍ തന്നെയാണ് വിവേകോദയത്തില്‍ 'ചിത്രയോഗനിരൂപണം' പ്രസിദ്ധപ്പെടുത്തിയതും.1919 ഡിസംബറില്‍ ചിന്താവിഷ്ടയായ സീത പ്രസിദ്ധപ്പെടുത്തി. 
1920ല്‍ എസ്.എന്‍.ഡി.പി. സെക്രട്ടറിപദം ഒഴിഞ്ഞ് നിയമസഭയില്‍ അംഗമായി. 1922ല്‍ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിച്ചു. 1922ല്‍ ദുരവസ്ഥയും ഉള്ളൂര്‍ എസ്. പരമേശ്വരന്‍ അയ്യര്‍ അവതാരിക എഴുതിയ ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധപ്പെടുത്തി. 1923 നവംബറില്‍ കരുണ പ്രസിദ്ധപ്പെടുത്തി. കൂടാതെ മണിമാല, വനമാല, ധാരാളം സ്തോത്ര കൃതികള്‍,
സൗന്ദര്യലഹരി, സദാചാരശതകം, ശരിയായ പരിഷ്കരണംതുടങ്ങിയവയും ആശാന്‍റെ കാവ്യലോകത്തില്‍ ഉള്‍പ്പെടുന്നു.
1924 ജനുവരി 16-ാം തീയതി (1099 മകരം 3) പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ 51-ാം വയസ്സില്‍ അന്തരിച്ചു.

Grid View:
Out Of Stock
-15%
Quickview

Malayalathinte Priyakavithakal Kumaranasan

₹268.00 ₹315.00

കുമാരനാശാന്‍പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നി..

Showing 1 to 1 of 1 (1 Pages)