Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:58
+91 858-9095304
×
Chat with Us

Aneesh Narath

Aneesh Narath

അനീഷ് നാറാത്ത്


കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശി. അച്ഛന്‍: കെ.വി. ഗോവിന്ദന്‍ (Late)  അമ്മ: വി.കെ. നളിനി വിദ്യാഭ്യാസം: ഗണിതശാസ്ത്രത്തില്‍ മാസ്റ്റേര്‍സ് ബിരുദം, ബി.എഡ്. മലയാള സാഹിത്യത്തില്‍ പി.ജി. 2020ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കര്‍ണാടക ലോ

യൂണിവേഴ്‌സിറ്റിയില്‍ എല്‍.എല്‍.ബി. ചെയ്യുന്നു.

'ജീവിതം ബ്രൗസ് ചെയ്യപ്പെടുകയാണ്' എന്ന കഥാസമാഹാരം 2007ല്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ചില കഥകള്‍ ഇംഗ്ലീഷിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്.

The Prey എന്ന ചിത്രത്തിന് കേരള സര്‍ക്കാര്‍ ടെലിവിഷന്‍

അവാര്‍ഡ് ലഭിച്ചു. The Hope  നിരവധി ദേശീയ, അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതോടൊപ്പം മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.

ഏറ്റവും പുതിയ ഹ്രസ്വചിത്രമായ The Silence of Monsoon പല അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. Shadeless, Diya, The Return, The Oasis എന്നീ ചിത്രങ്ങളും ദേശീയ അന്തര്‍ദേശീയ ഫിലിം മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുപ്പത്തഞ്ച് വര്‍ഷത്തിലധികമുള്ള അധ്യാപനജീവിതം. ഷോര്‍ട്ട് ഫിലിം സംവിധാന രംഗത്ത് പതിനാറുവര്‍ഷത്തിലധികമായി സജീവമാണ്.

ഭാര്യ: നിഷ എന്‍.വി. മക്കള്‍: ശ്രീലക്ഷ്മി അനീഷ്, നിരഞ്ജന അനീഷ്

സഹോദരന്‍: അശോക് കുമാര്‍ 

വിലാസം: വലിയ വീട്ടില്‍, വെള്ളറങ്ങല്‍,

പി.ഒ. ചെറുകുന്ന് ആര്‍ എസ്,

കണ്ണൂര്‍  670301

Mob: 9495126410   Email: aneeshnarath@gmail.com


Grid View:
-15%

Mazhathullikalude Nagaram

₹170.00 ₹200.00

മഴത്തുള്ളികളുടെ നഗരം അനീഷ് നാറാത്ത്ഓര്‍മ്മകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഇടയില്‍, കാലത്തിന്റെ മൃദുവായ വിരലുകളില്‍ നിന്ന് പിറവിയെടുത്ത കഥകള്‍. മഴ, ഓര്‍മ്മ, മാതൃത്വം, നഷ്ടങ്ങള്‍ എന്നിവയുടെ കാണാത്ത അതിരുകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ നിശ്ശബ്ദമായ അന്വേഷണമാണ് ഈ കഥാസമാഹാരം.വികാരങ്ങളുടെ അമിതാഭിനയമില്ലാതെ, കാവ്യസൗന്ദര്യവു..

Showing 1 to 1 of 1 (1 Pages)