Angel Soniya

Angel Soniya

എയ്ഞ്ചല്‍ സോണിയ

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ തമ്പുരാന്‍പടിയില്‍ പന്തലത്ത് എഡ്‌വിന്‍ പോളിന്റെയും മേഴ്‌സിയുടെയും മകളായി ജനനം. ഗോവിന്ദവിലാസം എല്‍ പി സ്‌കൂള്‍ അരക്കിണര്‍, പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ്, ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോഴിക്കോട്, യൂണിവേഴ്‌സിറ്റി ബി എഡ് സെന്റര്‍ മഞ്ചേരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ധനതത്ത്വശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തരബിരുദങ്ങള്‍.ഗവ: എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, പി.കെ.എം കോളേജ് ഓഫ് എജ്യുക്കേഷന്‍ മടമ്പം, ജി എച്ച് എസ് എസ് കുഞ്ഞിമംഗലം, ടാഗോര്‍ മെമ്മോറിയല്‍ എച്ച് എസ് എസ് വെള്ളോറ, ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പാലയാട് ക്യാമ്പസില്‍ ധനതത്ത്വശാസ്ത്രത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കെയാണ്പി എസ് സി വഴി രാമവര്‍മ്മപുരം കേരളാ പൊലീസ് അക്കാദമിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ട്രെയിനിംഗില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കണ്ണൂര്‍ വനിതാപൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. 2003-04 ല്‍ ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല ചെസ് മത്സരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയ ടീമിലെ അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് കലോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍-കോളേജ് പഠനകാലത്ത് കലാമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍  നേടിയിട്ടുണ്ട്. വെയിലാറിയിട്ട പകല്‍ പ്രഥമ കൃതിയാണ്.

ഭര്‍ത്താവ് : തോമസ് മാത്യു 

(അദ്ധ്യാപകന്‍, സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് കുന്നോത്ത്)

വിലാസം : വട്ടുകളത്തില്‍, ചതിരൂര്‍, കീഴ്പ്പള്ളി പി ഒ, കണ്ണൂര്‍ - 670704

ഫോണ്‍ : 9495539173. ഇ-മെയില്‍ : asonipe@gmail.com



Grid View:
Out Of Stock
-15%
Quickview

Veyilariyitta Pakal

₹106.00 ₹125.00

A Book By, Angel Soniya , സ്‌നേഹത്തിന്റെ വിലയും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ പിരിയുമ്പോള്‍ ഉള്ള വേദനയും സ്‌നേഹത്തിന് സ്ഥാനമാനങ്ങള്‍ ഒരു വിലങ്ങുതടി അല്ലെന്നുമുള്ള സന്ദേശം ലളിതമായും ആകര്‍ഷണീയമായും അവതരിപ്പിച്ചിരിക്കുന്ന നോവല്‍. പോലീസിന്റെ വികാരവിചാരങ്ങളുൾകൊണ്ട് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയില്‍, മടിച്ചുനില്‍ക്കുന്ന കലാകാരികള്‍ക്ക് ഒരു പ്രചോദനചാലകമ..

Showing 1 to 1 of 1 (1 Pages)