Anitha Varma

അനിതാവര്‍മ്മ
തൃശൂര്‍ ജില്ലയിലെ കൈനൂരില്‍ ജനനം.നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ കോണ്‍വെന്റ് ഹൈസ്‌കൂളിലും
തൃശൂര്‍ ഗവണ്‍മെന്റ് കോളേജിലും സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലും പഠനം.അമലാ നഗര്‍ മേരി റാണി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സെന്റ് ക്ലാരാസ് സ്‌കൂള്‍, തൃശൂര്‍; സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ ചിത്രകലാ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍: തൃശൂര്‍ ഡിസ്ട്രിക്ട് യൂത്ത് ഫെസ്റ്റിവലില്‍ ചെറുകഥാരചനയ്ക്ക് ഒന്നാം സ്ഥാനം.
സ്‌കൂള്‍തലങ്ങളില്‍ കവിതാരചനയ്ക്കും കഥാരചനയ്ക്കും ഒന്നാം സ്ഥാനം. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ സമിതി 2002-2003 ലെ നല്ല ചിത്രകലാ അദ്ധ്യാപിയായി തിരഞ്ഞെടുത്തു. കലാനികേതന്‍ ചൈല്‍ഡ് ആര്‍ട്ട്‌സ്,
കലാഭാരതി ചൈല്‍ഡ് ആര്‍ട്ട്‌സ്, ഗുരുകുല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്, നെഹ്‌റു മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ആര്‍ട്ട്‌സ് അവാര്‍ഡ്, ഇന്ത്യാസ് ഫസ്റ്റ് ഓണ്‍ലൈന്‍ ആര്‍ട്ട് ക്ലബ് നല്‍കിയ സ്റ്റേറ്റ്‌ലെവല്‍ ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്,
2008-ലെ മാതൃഭൂമി ക്ലബ് എഫ്.എം-ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്.ഇപ്പോള്‍ തൃശൂര്‍ നിര്‍മ്മല മാതാ സെന്‍ട്രല്‍ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപിക.
ഭര്‍ത്താവ്: ഇ. മധുസൂദനന്‍ വര്‍മ്മ.
മക്കള്‍: അപര്‍ണ്ണാ വര്‍മ്മ, അനിരുദ്ധ് വര്‍മ്മ.
വിലാസം: ശുചീന്ദ്രം, കൈനൂര്‍, തൃശൂര്‍ - 680 014
Mayilpeeliyum Valapottukalaum
Poetry By Anitha Varma.ജീവിതത്തെ സ്‌നേഹം കൊണ്ടു സമീപിക്കലാണ് കവിയുടെ ധര്‍മ്മം. അതുതന്നെയാണ് അനിതാവര്‍മ്മ എന്ന കവയിത്രി അവരുടെ കവിതകളിലൂടെ നിര്‍വ്വഹിക്കുന്നത്. മിഴികളില്‍ അത്ഭുതം നിലനിര്‍ത്തുന്നതാണ് അവരുടെ വരികള്‍. വേദനയ്ക്ക് അതിന്റേതായ മാധുര്യമുണ്ടെന്നും ഈ കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നു.''എനിക്കറിയാമായിരുന്നുവരണ്ടുണങ്ങിയ നദികള്‍ ഒരു നാള്‍നിറഞ്ഞു തു..