Antoine De Saint Exupery

Antoine De Saint Exupery

അന്ത്വാന്‍ ഡി സെയ്ന്റ് എക്‌സ്യൂപെറ 

1900 ജൂണ്‍ 29ന് ഫ്രാന്‍സിലെ ലിയോണില്‍ ജനിച്ചു.1921ല്‍ പട്ടാളത്തില്‍ ചേര്‍ന്ന് പൈലറ്റ് പരിശീലനം നേടി. 1926ല്‍ തപാല്‍ സര്‍വ്വീസില്‍ പൈലറ്റായി.1935ല്‍ ഒരു മത്സരപ്പറക്കലിനിടെ സഹപൈലറ്റിനോടൊപ്പം വിമാനം തകര്‍ന്ന് സഹാറമരുഭൂമിയില്‍ അകപ്പെട്ടു. നാലാം ദിവസം ആ വഴി വന്ന ഒരു നാടോടി അവരെ മരണത്തില്‍നിന്ന് രക്ഷിച്ചു. (ആ അനുഭവമാണ് 'ലിറ്റില്‍ പ്രിന്‍സ്')രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിന്റെ നിരീക്ഷണവിമാനം പറപ്പിച്ചു. ഏതാണ്ട് മൂന്നു വര്‍ഷക്കാലം യു എസ് എ യിലും കനഡയിലും താമസിച്ചു. 1943ല്‍ ഫ്രീ ഫ്രഞ്ച് ഫോര്‍സില്‍ പൈലറ്റായി. 1944 ജൂലൈ 31ന് വൈകുന്നേരം കോര്‍സിക്ക എയര്‍ബേസില്‍നിന്നു പറന്നു പൊങ്ങിയതിനുശേഷം അദ്ദേഹം തിരിച്ചെത്തിയിക്ല. അടുത്തകാലത്തായി അദ്ദേഹത്തിന്റെ വിമാനാവശിഷ്ടങ്ങളും അദ്ദേഹത്തിന്റേയും ഭാര്യയുടേയും പേരോടുകൂടിയ ബ്രേസ്‌ലറ്റും ഫ്രാന്‍സിലെ മാര്‍സൈല്‍സ് തീരത്തണ്മനിന്നും കണ്ടെത്തിയിട്ടുണ്ട്.അന്ത്വാന്‍ ഡി സെയ്ന്റ് എക്‌സ്യൂപെറിയുടെ ആദ്യകഥ 'ദി ആവിയേറ്റര്‍' ആണ്. 1929ല്‍ 'സതേണ്‍ മെയ്ല്‍' എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. 1931ല്‍ പസിദ്ധീകരിച്ച 'നൈറ്റ് ഫ്‌ളൈറ്റ്' അദ്ദേഹത്തിന് ഫെമിന പ്രൈസും പ്രശസ്തിയും നേടിക്കൊടുത്തു.1942ല്‍ അമേരിക്കയില്‍വച്ചാണ് 'ലിറ്റില്‍ പ്രിന്‍സ്' എഴുതിയത്. 'വിന്റ്, സാന്‍ഡ്, സറ്റാര്‍സ്', 'ഫ്‌ളൈറ്റ് ടു അറാസ്', 'ലെറ്റേര്‍സ് ടു ഹോസ്‌റ്റേജ്', 'വിസ്ഡം ഓഫ് സാന്‍ഡ്‌സ്'  എന്നിവയാണ് മറ്റു കൃതികള്‍


പരമേശ്വരന്‍

മലപ്പുറം ജില്ലയില്‍ തൃപ്രങ്ങോടിനടുത്ത് കൈനിക്കരയില്‍ ജനനം.കൊച്ചിന്‍ റിഫൈനറിയില്‍ ഉദ്യോഗസ്ഥനായിരുന്നു.ഇപ്പോള്‍ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്നു..

വിലാസം: അക്ഷരം, പദ്മ ഗാര്‍ഡന്‍ ഒല്ലൂൂക്കര, തൃശ്ശൂര്‍
Grid View:
Out Of Stock
-15%
Quickview

Kochurajakumaran

₹102.00 ₹120.00

നിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങൾ വായിച്ചെടുക്കുകയാണ് അന്ത്വാൻ ഡി സെയിന്റ് എക്സ്യൂ‌പെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ, സ്നേഹത്തെപ്പറ്റി, ഏകാന്തതയെപ്പറ്റി, ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂർവ്വമായ ആഖ്യാനമായി മറുന്നു അത്. ജീവിതത്തിൽ പരമപ്രധാന മായിട്ടുള്ളത് സ്നേഹമാണെന്ന് കൊച്ചുരാജകുമാ..

Showing 1 to 1 of 1 (1 Pages)