Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:19
+91 858-9095304
×
Chat with Us

Anton Chekhov

Anton Chekhov

ആന്റൺ പാവ്ലോവിച്ച് ചെഖോവ്  (1860 - 1904)

റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ റ്റാഗൻറോഗ് എന്ന സ്ഥലത്ത് 29 ജനുവരി 1860-നു ജനിച്ചു. ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ആധുനിക  ചെറുകഥയുടെ പരിണാമത്തെ  തന്നെ  സ്വാധീനിച്ച സൃഷ്ടിപരമായ  പരീക്ഷണങ്ങൾ ചെഖോവ്  തന്റെ  കഥകളിൽ  നടത്തി.   ആധുനികതയുടെ വക്താക്കൾ  (മോഡേണിസ്റ്റ്സ്)  ഉപയോഗിച്ച ബോധധാര  ശൈലി  രൂപപ്പെടുത്തിയത്  ചെഖോവ് ആയിരുന്നു.  

സാഹിത്യരചനയ്ക് പുറമെ ചെഖോവ് ത്ന്റെ ജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു.

"എന്റെ ജീവിതം" (My Life) എന്ന പുസ്തകം ചെക്കോവിൻ്റെ കൃതികളുടെ പ്രധാന വിവർത്തനമാണ്. കൂടാതെ, വേണു വി. ദേശം വിവർത്തനം ചെയ്ത "സുവർണ്ണ കഥകൾ") ചെക്കോവിൻ്റെ സാഹിത്യ ശൈലിയെ പരിചയപ്പെടുത്തുന്നു.

മലയാളത്തിൽ ലഭ്യമായ പ്രധാന കൃതികൾ/ജീവിത രേഖകൾ:

·         സുവർണ്ണ കഥകൾ: ഗ്രീൻ ബുക്സ്.

·         ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും : ഗ്രീൻ ബുക്സ്.

·         എന്റെ ജീവിതം : ഒലിവ്  പബ്ലിക്കേഷൻസ്.

·         അജ്ഞാത ജീവിതത്തിൽ നിന്ന് ഒരേട്: നിയമം ബുക്സ്.

·         മൂന്നു സ്‌ത്രീകഥകൾ: മാതൃഭൂമി ബുക്സ്.

·         പെണ്ണിന്റെ സാമ്രാജ്യം: സൈന്ധവ ബുക്സ്.

ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം (2013).  ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  ഒറ്റാൽ  എന്ന  ചലച്ചിത്രം  ചെഖോവിന്റെ  'വാങ്ക  ' എന്ന ചെറുകഥയെ  ആസ്പദിച്ചുള്ളതാണ് .


Grid View:
-15%

Gramathile oru divasavum mattu kathakalum by Anton Chekhov ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും

₹85.00 ₹100.00

  ഗ്രാമത്തിലെ  ഒരു  ദിവസവും  മറ്റു  കഥകളും     ആന്റണ്‍ ചെഖോവ്‌..

-15%

SuvarnaKathakal - Anton Chekhov

₹179.00 ₹210.00

Suvarna Kathakal - Anton Chekhov translated by Venu V Desamസമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ള..

Showing 1 to 2 of 2 (1 Pages)