Atheeq Rahimi

അതീക് റാഹിമി
അഫ്ഗാനിസ്ഥാന്‍ നോവലിസ്റ്റ്, ഡോക്യുമെന്ററി നിര്‍മ്മാതാവ്. 1962ല്‍ കാബൂളില്‍ ജനിച്ചു. രാഷ്ട്രീയകാരണങ്ങളാല്‍ 1984ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്താനിലേക്കും അവിടെനിന്ന് ഫ്രാന്‍സിലേക്കും പോകേണ്ടി വന്നു. ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം തേടി. ഫ്രാന്‍സിലെ സോര്‍ബണില്‍നിന്ന് ചലച്ചിത്രസംവിധാനം പഠിച്ചു. ഏറെക്കാലം ഡോക്യുമെന്ററികളുടെ നിര്‍മ്മാതാവായിരുന്നു. 'മണ്ണും ചാരവും' റാഹിമിയുടെ പ്രഥമനോവലാണ്. 2002 ല്‍ ഇത് ഫ്രാന്‍സില്‍ പ്രസിദ്ധം ചെയ്യപ്പെട്ടപ്പോള്‍ വായനക്കാരില്‍ നിന്നും വിപുലമായ സ്വീകരണം ലഭിക്കുകയുണ്ടായി.
കെ.പി. ബാലചന്ദ്രന്‍
വിവര്‍ത്തകന്‍, ചരിത്രകാരന്‍. 1939ല്‍ മണലൂരില്‍ ജനനം. പിതാവ് വിദ്വാന്‍ കെ. പ്രകാശം. എഞ്ചിനീയറിങ്ങില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. ഇപ്പോള്‍ വിവര്‍ത്തനങ്ങളിലും വാട്ടര്‍ തീം പാര്‍ക്കുകളുടെ രൂപകല്പനയിലും മുഴുകിയിരിക്കുന്നു.റോബിന്‍സണ്‍ ക്രൂസോ, യുദ്ധവും സമാധാനവും, നോത്രദാമിലെ കൂനന്‍, തെഹല്‍ക്കയുടെ പുതുവഴികള്‍, റോമിലെ അഭിസാരിക,അങ്ക്ള്‍ ടോംസ് കാബിന്‍, ഗള്ളിവറുടെ യാത്രകള്‍, അറബിനാടോടിക്കഥകള്‍ എന്നീ കൃതികളുടെ വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.
മേല്‍വിലാസം: D.No.28/4021, 'വിപഞ്ചിക',
ശാസ്താ നഗര്‍, തിരുവമ്പാടി, തൃശൂര്‍ - 680 022
Mannum charavum
Author:K.P.Balachandran , അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുക..