Atin Bandyopadhyay

എഴുത്തുകാരന്‍, ജേര്‍ണലിസ്റ്റ്, അധ്യാപകന്‍.
1934 ധാക്കയില്‍ ജനനം.സ്‌കൂള്‍ വിദ്യാഭ്യാസം സോണാര്‍ ഗവോണ്‍ പാനം സ്‌കൂളില്‍.കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് കൊമേഴ്‌സ് ബിരുദം.1986 മുതല്‍ കല്‍ക്കട്ടയില്‍ സ്ഥിരതാമസം.ബര്‍ഹാംപൂരില്‍ അബാസര്‍ മാസികയില്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. വിഭജനകാലത്തെ അടിസ്ഥാനമാക്കി നികാല്‍ത്താ പഖീര്‍ കോന്‍ജെ, ഔള്‍കിക് ജലജന്‍, ഈഷ്‌വെറെര്‍ ബാഗന്‍ എന്നീ മൂന്നു നോവലുകള്‍ രചിച്ചു.
ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായയോടൊപ്പംനില്‍ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.നിരവധി കൃതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Muthuchippi Kondoru Vanchi
ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ കൽക്കത്തയിലേക്കു കൊണ്ട് പോകുന്നു. മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചിയുണ്ടാക്കി ജീവിതനദിയിലൂടെ യാത്ര തുടരുകയാണ് അവർ...