B M Suhara

B M Suhara

ബി.എം. സുഹറ

കഥാകൃത്ത്, നോവലിസ്റ്റ്.1952 നവംബര്‍ 10ന് തിക്കോടിയില്‍ ജനനം.തിക്കോടി പ്രൈമറി സ്‌കൂള്‍, കോഴിക്കോട് പ്രൊവിഡന്‍സ് ഹൈസ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാഹിത്യനിരൂപകനും കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസറുമായിരുന്ന ഡോ. എം.എം. ബഷീറിന്റെ പത്‌നിയാണ് ബി.എം. സുഹറ.പ്രധാന കൃതികള്‍: ഇരുട്ട്, നിലാവ്, നിഴല്‍, ആകാശഭൂമികളുടെ താക്കോല്‍, കിനാവ് (നോവല്‍) അമൃതപുത്രി, സൈനിന്റെ കല്യാണം, കൊട്ടാരത്തെരുവ് (പരിഭാഷ നോവലുകള്‍), മലമുകളിലെ അപ്പൂപ്പന്‍, തങ്കമോതിരം, കുട്ടികളുടെഅറബിക്കഥകള്‍, ഏഴാങ്ങളമാരും കുഞ്ഞിപ്പെങ്ങളും (ബാലസാഹിത്യം), ചോയിച്ചി, ഭ്രാന്ത്, മൊഴി, കുഹൂ... കുഹൂ...(കഥ), മുഖാമുഖം (അഭിമുഖങ്ങള്‍)
പുരസ്‌കാരം: ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, ഉണ്ണിമോയി പുരസ്‌കാരം.
വിലാസം: മാളിയേക്കല്‍, മലാപ്പറമ്പ്, കോഴിക്കോട്‌


Grid View:
Out Of Stock
-15%
Quickview

Rachanayile Chila Prasnangal

₹34.00 ₹40.00

Author:B.M.Suharaനര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ  കഥകളില്‍ നമുക്കു കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ്‌റയുടെ കഥകള്‍ക്കില്ല. അവയെല്ലാംതന്നെ ജീവിത സന്ദര്‍ഭങ്ങളുടെ നേര്‍ക്കാഴ്ചകളാണ്...

Out Of Stock
-15%
Quickview

Kinavu

₹55.00 ₹65.00

Author:B.M.Suharaപ്രതിഭാശാലികളായ സമ്പന്നവര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പെടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തി..

Showing 1 to 2 of 2 (1 Pages)