Balendu

Balendu

ബാലേന്ദു (ചന്ദ്രശേഖര്‍)

എറണാകുളം ജില്ലയില്‍ മുത്തോലപുരത്ത് 1948ല്‍ ജനനം.അച്ഛന്‍: കൂരാപ്പിള്ളില്‍ കൃഷ്ണന്‍ നായര്‍. അമ്മ: ജാനകിയമ്മ.ഫിസിക്‌സ് ബിരുദം വരെ വിദ്യാഭ്യാസം. മറ്റു സഹോദരങ്ങളെപ്പോലെ സര്‍ക്കാര്‍ സേവനമാണ് ഉപജീവനത്തിനു വേണ്ടി സ്വീകരിച്ചത്. 2005-ല്‍ ടെലകോം ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഡിവിഷണല്‍ എഞ്ചിനീയറായി വിരമിച്ചു.  സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചത് 1995 മുതലാണ്. ബാലസാഹിത്യകൃതികളില്‍ തുടങ്ങി ക്രമേണ പദ്യരചനകളിലേക്കു കടന്നു. കവനകൗതുകം തുടങ്ങിയ ആനുകാലികങ്ങളില്‍ ശ്ലോകകൃതികള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്; ഏറിയകൂറും നര്‍മ്മഭാവനകളും ഹാസ്യാനുകരണങ്ങളും. 

കൃതികള്‍: താളസദ്യക്കച്ചേരി, എന്ന് സ്വന്തം ഭൂതം, ഭൂതക്കോടതി, കുറുക്കന്റെ കല്യാണം, എന്നീ ബാലസാഹിത്യകൃതികള്‍ കൂടാതെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവ:-നെയ്ത്തിരി (ശ്രീമന്നാരായണീയം, സ്വതന്ത്ര പരിഭാഷ, ഭാഷാവൃത്തങ്ങളില്‍), ഹനുമദ്ഗീത ശ്രീമദ്'ഭഗവദ്ഗീതയുടെ ആശയാനുവാദം, പാന.പത്‌നി കുനിശ്ശേരി പങ്ങഞ്ചാടത്ത് വൈഷ്ണവിദേവി ഔദ്യോഗികരംഗത്ത് സഹപ്രവര്‍ത്തകയായിരുന്നു.

മക്കള്‍: പ്രാവ്ദ (ഫ്രഞ്ച് പരിഭാഷക), 

പ്രസൂന്‍ (ഐ.ടി വ്യവസായം).

പത്തു സഹോദരങ്ങളില്‍, കാവ്യാലാപനരംഗത്ത് 

ചിരപരിചിതയായ സരസമ്മടീച്ചര്‍, ഇടപ്പള്ളി, ബാലസാഹിത്യകാരനായ മുത്തലപുരം മോഹന്‍ദാസ് 

എന്നിവര്‍ ഉള്‍പ്പെടുന്നു.

വിലാസം: എ-5, ടോക്-എച്ച്റോയല്‍ ഗാര്‍ഡന്‍, 

തോപ്പില്‍, തൃക്കാക്കര, കൊച്ചി 682021

ഫോണ്‍: 9448368796

ഇ-മെയില്‍: kavibalendu@gmail.com

Youtube channel : narayaniyam neythirivettathil



Grid View:
Out Of Stock
-20%
Quickview

Mahabaratha Kathasaram

₹476.00 ₹595.00

മഹാഭാരതകഥാസാരംബാലേന്ദുസുന്ദരമായമലയാളം, അകൃത്രിമമായകഥനശൈലി, വായനയുടെഒഴുക്കിനെഅനർഗ്ഗളമായിനയിക്കുന്നതെളിമ, അനായാസമായവായനഎന്നിവയാണ്ഗ്രന്ഥകർത്താവ്തന്റെആഖ്യാനത്തിൽ സർഗ്ഗാത്മകമായിഇണക്കുന്നത്. കാവ്യാത്മകമായികഥാഭാഗങ്ങളെസൂചിപ്പിക്കുന്നശീർഷകങ്ങളുംഉപശീർഷകങ്ങളുംചേർന്നവിഷയവിന്യാസം ഈ കൃതിയുടെപാരായണസൗഖ്യത്തെകൂടുതൽ ഉദ്ദീപ്തമാക്കുന്നു. വ്യാസചേതനയുടെവ്യാപ്തിയുംമഹത്ത്..

-20%
Quickview

Niranilavu

₹160.00 ₹200.00

Book by Balendu കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുക..

Showing 1 to 2 of 2 (1 Pages)