Banaphool

Banaphool


നോവലിസ്റ്റ്, കഥാകൃത്ത്, ഭിഷഗ്വരന്‍, കവി, ലേഖകന്‍, നാടകകൃത്ത്. ബീഹാറിലെ പൂര്‍ണ്ണിയ ജില്ലയില്‍ മണിഹാരി എന്ന ഗ്രാമത്തില്‍ 1899 ജൂലായ് 19ന് ജനനം. അച്ഛന്‍ ഡോക്ടറായ സത്യാചരണ്‍ മുഖോപാദ്ധ്യായ. അമ്മ മൃണാളിനി ദേവി. 1914ല്‍ പാഹിബ് ഗഞ്ച് റെയില്‍വേ സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. ബാല്യത്തില്‍തന്നെ 'വികാസ്' എന്ന കയ്യെഴുത്തു മാസികയില്‍ 

ആദ്യ കൃതി പ്രസിദ്ധീകരിച്ചു. ഒരു കവിത 'മാലഞ്ച്' എന്ന മാസികയില്‍ വന്നു. ഇങ്ങനെ സാഹിത്യപരമായ ജീവിതം തുടരുകയാണെങ്കില്‍ നിന്റെ പഠനത്തിന് തടസ്സം നേരിടും എന്നു ഹെഡ്മാസ്റ്റര്‍ ബലായ്ചന്ദിനെ വിളിച്ച് ശാസിച്ചു. അന്നു മുതല്‍ ബലായ്ചന്ദ് 'വനഫൂല്‍' എന്ന തൂലികാനാമത്തില്‍ തന്റെ സാഹിത്യരചന തുടര്‍ന്നു. 1918ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. ഹസാരിബാഗിലെ കോളേജില്‍ ചേര്‍ന്നു. പിന്നീട് കൊല്‍ക്കത്ത മെഡിക്കല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ബിരുദം നേടാന്‍ പഠിച്ചു. ആ കാലത്ത്  ലീലാവതിയെ വിവാഹം ചെയ്തു. ഡോക്ടറായ ശേഷം പാറ്റ്‌ന മെഡിക്കല്‍ കോളേജിലേക്കു ട്രാന്‍സ്ഫറായി. പിന്നീട് അതിന്‍ഗഞ്ചിലെ ആശുപത്രിയില്‍ ജോലി തുടര്‍ന്നു. 1968ല്‍ ബഗല്‍പൂരില്‍ പാത്തോളജിസ്റ്റായി ജോലി നോക്കി. അവിടെ നിന്ന് വീടെല്ലാം വിറ്റ് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്കില്‍ താമസമാക്കി. 1979 ഫെബ്രുവരി ഒന്‍പതിന് അദ്ദേഹം ലോകത്തോടു വിട പറഞ്ഞു. അദ്ദേഹം കൂടുതല്‍ പ്രശസ്തനായിരുന്നത് മിനിക്കഥകളിലൂടെയാണ്. ഏതാണ്ട് അറുപത്തഞ്ച് കൊല്ലം നീണ്ടുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം. ആയിരത്തിലധികം കവിതകള്‍, അഞ്ഞൂറിലധികം ചെറുകഥകള്‍, അറുപതോളം നോവലുകള്‍, അഞ്ച് നാടകങ്ങള്‍, ഒട്ടനവധി ഏകാങ്കനാടകങ്ങള്‍, ആത്മകഥയായ പാശ്ചാത് ഘട്ട് (ആമരസഴൃീൗിറ), എണ്ണിയാല്‍ തീരാത്ത പ്രബന്ധങ്ങള്‍ എന്നിങ്ങനെ സാഹിത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. 

പുരസ്‌കാരങ്ങള്‍: ആനന്ദ് പുരസ്‌കാരം, രവീന്ദ്ര പുരസ്‌കാരം, ജഗത്താരിണി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ചില നോവലുകള്‍ സിനിമയായും വന്നിട്ടുണ്ട്.


ലീലാ സര്‍ക്കാര്‍

1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ മുംബൈയില്‍ താമസം. 

വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്, 

പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, നെരൂള്‍ ഈസ്റ്റ്, 

നവി മുംബൈ - 400 706.Grid View:
-15%
Quickview

Bharatheeya Suvarnakathakal - Banaphool

₹98.00 ₹115.00

Book by Banaphoolകഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഫൂല്‍. കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കാരെ ആകര്‍ഷിക്കുന്ന അവാച്യമായ ഒരു മുഖകാന്തി ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്...

Showing 1 to 1 of 1 (1 Pages)