Basil Fernando
ബാസില്‍ ഫെര്‍ണാണ്ടോ
കവി, ഗ്രന്ഥകാരന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍, അഭിഭാഷകന്‍. 1944 ഒക്‌ടോബര്‍ 14ന് ശ്രീലങ്കയില്‍ ജനിച്ചു. 1972ല്‍ കൊളംബോവിലെ യൂനിവേഴ്‌സിറ്റി ഓഫ് സിലോണില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. ശ്രീലങ്കയിലെ
ശ്രീ ജയവര്‍ദ്ധനപുരം യൂനിവേഴ്‌സിറ്റിയില്‍ എട്ടു വര്‍ഷം ഇംഗ്ലീഷ് അധ്യാപകനായും ശ്രീലങ്കയിലെ സുപ്രീം കോര്‍ട്ടില്‍
അഭിഭാഷകനായും (1980-89) ജോലി ചെയ്തു. (സുപ്രീം കോര്‍ട്ടില്‍ ക്രിമിനല്‍-തൊഴില്‍-മനുഷ്യാവകാശ
നിയമങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്). ഹോങ്ക്‌കോങ്ങിലെ വിയറ്റ്‌നാമീസ് അഭയാര്‍ത്ഥികള്‍ക്കായുള്ള അപ്പീല്‍സ് കൗണ്‍സല്‍ (അഭയാര്‍ത്ഥികള്‍ക്കായുള്ള യുനൈറ്റഡ് നാഷന്‍ ഹൈക്കമ്മീഷണര്‍ - ഡചഒഇഞ - സ്‌പോണ്‍സര്‍ ചെയ്ത പ്രോജക്ട്), ഡചഠഅഇന്റെ (യു.എന്‍. ട്രാന്‍സിഷനല്‍ അതോറിറ്റി ഇന്‍ കംബോഡിയ) കംബോഡിയയിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റില്‍ യുനൈറ്റഡ് നാഷന്‍സ് ഹ്യൂമന്റൈറ്റ്‌സിന്റെ സീനിയര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്, യുനൈറ്റഡ് നാഷന്‍സ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കംബോഡിയ ഓഫീസില്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, നിയമസഹായ വിഭാഗം ചീഫ് എന്നീ നിലകളിലും സേവനം ചെയ്തിരുന്നു. 1994 മുതല്‍ ഏഷ്യന്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മിഷന്‍ (അഒഞഇ), ഏഷ്യന്‍ ലീഗല്‍ റിസോഴ്‌സ് സെന്റര്‍ (അഘഞഇ) എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
മനുഷ്യാവകാശം, നിയമപരിഷ്‌ക്കരണം എന്നീ വീഷയങ്ങളെ അധികരിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചു.
ഡോ. ധന്യാമേനോന്‍
അധ്യാപിക, വിവര്‍ത്തക, അനൗണ്‍സര്‍.1966ല്‍ തൃശൂരില്‍ ജനനം. തൃശൂര്‍ വിമല കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നാഷണനല്‍, ഇന്റര്‍നാഷണല്‍ സെമിനാറുകളില്‍പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജില്‍ അധ്യാപിക.
Sundaramaithry
Book by Basil Fernandoഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്‍ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്‍ ഓര്‍മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകള്‍. പുത്തന്‍ സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്‍മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ ചുണ്ടുകളിലൂടെ പാടിത്തെളിഞ്ഞ ഒരു പാട്ടുവള്ളിയത്രെ. ..