Bibhutibhushan Bandopadhyay
1894 സെപ്റ്റംബര്‍ 12ന് ബംഗാളിലെ
ഗോഷ്പദാ-മുരാരിപൂര്‍ ഗ്രാമത്തില്‍ ജനനം. 1914-ല്‍ വനഗ്രാം ഹൈസ്‌ക്കൂളില്‍നിന്നു ഒന്നാം ക്ലാസ്സോടെ
മെട്രിക്കുലേഷന്‍ പാസായി. കല്‍ക്കത്തയിലെ റിപ്പണ്‍ കോളേജില്‍നിന്ന് 1918-ല്‍ ഡിസ്റ്റിങ്ഷ്‌നോടെ ബിരുദമെടുത്തു. ഇക്കാലത്തു വിവാഹിതനായി. ഏറെക്കഴിയും മുമ്പ് ഭാര്യ മരിച്ചു. 23 കൊല്ലത്തിനുശേഷം വീണ്ടും വിവാഹിതനായി.
സാഹിത്യത്തിന്റെ നാനാശാഖകളിലായി എഴുപതോളം കൃതികള്‍ രചിച്ചു. 1950 നവംബര്‍ 1-ന് ബാരക്ക്പൂരിലെ
ഘാട്ട്‌സിലയില്‍ അന്തരിച്ചു. 1951-ല്‍ മരണാനന്തര ബഹുമതിയായി രബീന്ദ്ര പ്രൈസ് ഇച്ഛാമതി എന്ന കൃതിക്ക് നല്‍കപ്പെട്ടു. ബിഭൂതിഭൂഷണിന്റെ കൃതികള്‍ വിവിധഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കൃതികള്‍: പാഥേര്‍പാഞ്ചാലി (1929), 'അപരാജിത' (1931) 'അപുര്‍സന്‍സാര്‍', മേഘമല്ലാര്‍ (1931),
മൗരിഫൂല്‍ (1932). യാത്രാ ബാദല്‍ (1934), ദൃഷ്ടിപ്രദീപ് (1935), ആരണ്യക് (1939), കിന്നര്‍ദല്‍ (1938),
ആദര്‍ശ ഹിന്ദുഹോട്ടല്‍ (1940), അനുവര്‍ത്തന്‍ (1942), ഇച്ഛാമതി (1950).
ലീല സര്‍ക്കാര്‍:
1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസം.
വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്,
പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21,
നെരൂള്‍ ഈസ്റ്റ്, നവി മുംബൈ - 400 706.
Adarsha Hindu Hotel
ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി. അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാ..
Kade Katha Parayu
Translation of Bengali Travelogue DUI BARI written by Bibuthibhushan Bandopadhyay. Done BY Leela Sarkarപ്രകൃതി ഒരു സംഗീതമായി ബിഭൂതിഭൂഷന്റെ എല്ലാ കൃതികളിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഈ കൃതി കാനനലഹരിയിൽ ഉന്മാദിതനായ ഒരു എഴുത്തുക്കാരന്റെതാണ്. കാടേ കഥ പറയൂ എന്ന ഈ പ്രകൃതി ലഹരിക്ക് തുല്യമായ മറ്റൊരു പുസ്തകം പറയാനുണ്ടെങ്കിൽ അത് ഹെർമ്മൻ ഹെസ്സെയുടെ ..
Bharatheeya Suvarnakathakal Bibhutibhushan Bandyopadhyay
Books By: Bibhutibhushan Bandyopadhyayലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണജനങ്ങളാണ്. ആ അവസ്ഥ ബംഗാളിനെ സംബന്ധിച്ചിടത്തോളം രൂക്ഷമായിരുന്നു. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ഭൂതകാലത്തില്‍നിന്ന് ചോരപൊടിയ..
Randu Veedu
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍...
Kattilum Mettilum
Book by Bibhutibhushan Bandyopadhyay ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക, അരുവികൾ - ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്ക..
Aaranyakam
Book By Bibhutibhushan Bandopadhyay മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്..
Aparajithan
Book By Bibhutibhushan Bandopadhyay പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗ..
Apuvinte Lokam
Book By Bibhutibhushan Bandopadhyay പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു കുതിക്കാന്‍ വെമ്പുന്ന നിലയ്ക്കാത്ത ജീവിതചോദനയുടെ കലാപരമായ ആവിഷ്ക്കാരമാണ് അപുവിന്റെ ലോകത്തില്‍ ബിഭൂതിഭൂഷണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ജീവിതത്തിലെ ബദ്ധപ്പാടുകളില്‍ പെ..
Ichamathi
Book By Bibhutibhushan Bandopadhyay ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞു..
Pather Panchali
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേർ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷൺ ഈ നോവലിൽ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവർണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മ..