C L JOSE

C L JOSE

സി.എല്‍. ജോസ്

നാടകകൃത്ത്, നടന്‍, സംവിധായകന്‍, ആകാശവാണി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ്. 1932 ഏപ്രില്‍ 4-ന് ജനനം. തൃശൂര്‍ സ്വദേശി. അരനൂറ്റാണ്ടിലേറെയായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നു. 1956-ല്‍ ആദ്യനാടകമായ മാനം തെളിഞ്ഞു പ്രസിദ്ധീകരിച്ചു.ഇതുവരെ മുപ്പത്തിയാറ് സമ്പൂര്‍ണ്ണനാടകങ്ങള്‍ കുട്ടികള്‍ക്കുള്ള ഒരു നാടകവും പന്ത്രണ്ട് സമാഹാരങ്ങളിലായി 75 ഏകാങ്കങ്ങളും നാടകത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ജീവിത സ്മരണയും ചിരിയുടെ പൂരം ചിരിയുടെ മേളം എന്നീ ഫലിത സമാഹാരങ്ങളും ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല എന്ന ആത്മകഥയും നാടകരചന എന്ത് എങ്ങനെ എന്ന പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരളറൈറ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ സാഹിത്യതാരം അവാര്‍ഡ്. ഏറ്റവും നല്ല ചലച്ചിത്ര കഥയ്ക്കുള്ള മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്. മലയാളനാടകവേദിക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന ഫെല്ലോഷിപ്പ്, ആഗോളകത്തോലിക്ക സഭയുടെ അത്യുന്നത ബഹുമതിയായ ഷെവലിയാര്‍ പദവി. ആകാശവാണിയുടെ അഖിലകേരള റേഡിയോനാടകവാരത്തില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നാടകങ്ങള്‍ അവതരിപ്പിച്ചു.

മണല്‍ക്കാട്, അഗ്നിവലയം എന്നീ റേഡിയോ നാടകങ്ങള്‍ ആകാശവാണിയുടെ ദേശീയ പരിപാടിയില്‍ ഉള്‍പ്പെടുത്തി. 

ഇന്ത്യയൊട്ടുക്ക് ഒരേസമയത്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ചില നാടകങ്ങള്‍ സിനിമയായി. ഏതാനുംഏകാങ്കങ്ങള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഗീതനാടകഅക്കാദമി ന്യൂഡല്‍ഹി മുന്‍മെമ്പര്‍ ആയിരുന്നു. കേരളഫിലിം സെന്‍സര്‍ ബോര്‍ഡിലും അംഗമായിരുന്നു. കേരളസംഗീതനാടക അക്കാദമിയുടെ മുന്‍ചെയര്‍മാന്‍.



Grid View:
-15%
Quickview

Ente Nadaka jeevitham

₹153.00 ₹180.00

Books By : C.L.JoseC.L.Jose സ്തുതിപാഠകരോ കുഴലൂത്തുക്കാരോ ഇല്ലാതെത്തന്നെ ജോസ് ഉയരങ്ങൾ കീഴടക്കി.ജീവിതത്തിലും എഴുത്തിലും കൃത്യനിഷ്ഠ പാലിച്ചു. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള എഴുത്തുകാരനായി ജീവിച്ചു. സാമൂഹ്യപരിവർത്തനത്തിന് നേതൃത്വം കൊടുത്തു. ജോസിന്റെ നാടകങ്ങളിൽ പ്രത്യാശയുടെ ഒരു കൈത്തിരി എപ്പോഴും പ്രകാശിക്കുന്നുണ്ടാകും. നന്മയിലും ധാർമ്മികമൂല്യങ്ങലിലും വിശ്..

Showing 1 to 1 of 1 (1 Pages)