Dhai Siji

Dhai Siji

ദായ് സിജി

ചൈനീസ് നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍.1954ല്‍ ചൈനയില്‍ ജനിച്ചു. 1971-74 ലെ സാംസ്‌കാരികവിപ്ലവ കാലഘട്ടത്തില്‍ മാവോ ഭരണകൂടം ദായ് സിജിയെ സിച്വാനിലെ പുനര്‍വിദ്യാഭ്യാസ ക്യാമ്പിലേക്കയച്ചു. തിരിച്ചുവന്നശേഷം അദ്ദേഹം സ്‌കൂള്‍-സര്‍വ്വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കലാചരിത്രമാണ് പഠിച്ചത്. 1984ല്‍ ഒരു സ്‌കോളര്‍ഷിപ്പിന്മേല്‍ ഫ്രാന്‍സിലേക്കു പോയി. അവിടെവച്ച് ചലച്ചിത്രകലയില്‍ ആകൃഷ്ടനായി; സംവിധായകനായി. എഴുത്തിലേക്കു തിരിയുന്നതിനുമുമ്പ് മൂന്നു ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്തു. 2002ല്‍ 'ബല്‍സാക്കും ചൈനയിലെ കൊച്ചുതയ്യല്‍ക്കാരി'യും എന്ന നോവല്‍ പ്രസിദ്ധം ചെയ്തു. ഈ നോവലിന്  ചലച്ചിത്രഭാഷ്യവും നല്‍കി. 2003 ല്‍ 'മ്യുവോസ് ട്രാവലിങ് കൗച്ച്' എന്ന കൃതിയും ദായ് സിജി രചിക്കുകയുണ്ടായി. ഇപ്പോള്‍ പാരീസില്‍ താമസിക്കുന്ന ദായ് സിജി ഫ്രഞ്ചുഭാഷയില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നു.


രാജന്‍ തുവ്വാര:

വിവര്‍ത്തകന്‍. തൃശൂര്‍ ജില്ലയിലെ എളവള്ളി സ്വദേശി. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു. പാഴായിപ്പോയ മരണം, അമ്മ, മാജിക് ലാന്റേണ്‍, ടൈംപാസ്, പാതയിലേക്ക് വീണ്ടും എന്നിവയാണ് പ്രധാന വിവര്‍ത്തന കൃതികള്‍.



Grid View:
-15%
Quickview

Balsakkum chinayile kochu thayyalkkariyum

₹136.00 ₹160.00

ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്..

Showing 1 to 1 of 1 (1 Pages)