Dr G Madhu

ഡോ. ജി. മധു
കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം.
വിദ്യാഭ്യാസം: തൃശ്ശൂര്‍ ഗവണ്‍മെന്റ ് എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും.
കൊച്ചിയിലെ FACT Ltd (1986 - 2004), CUSAT സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ സേഫ്റ്റി എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍, വകുപ്പ് മേധാവി, പ്രിന്‍സിപ്പല്‍, ഫാക്കല്‍റ്റി ഓഫ് എഞ്ചിനീയറിംഗ് ഡീന്‍ (2004-2023) തുടങ്ങി വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.
മലിനജല സംസ്‌കരണ എഞ്ചിനീയറിംഗ്, പ്രോസസ് സേഫ്റ്റി, ബയോപ്രോസസ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
എഞ്ചിനീയറിംഗിലെ സാങ്കേതിക വൈദഗ്ധ്യത്തിനും വിപുലമായ പ്രസിദ്ധീകരണങ്ങള്‍ക്കും അപ്പുറം,
ശാസ്ത്രത്തിന്റെ ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും അതീവതല്‍പ്പരന്‍.
നിലവില്‍ CUSATല്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ഫാക്ട് (FACT) ചെയര്‍ പ്രൊഫസര്‍.
ഇപ്പോള്‍ എറണാകുളം ജില്ലയിലെ സൗത്ത് കളമശ്ശേരിയില്‍ താമസം.
ജീവിതപങ്കാളി: എന്‍. ശ്രീജ്യോതി മക്കള്‍: ഹരിശങ്കര്‍ എം, രവിശങ്കര്‍ എം.
മേല്‍വിലാസം: ഗീതാഞ്ജലി, ഗ്രീന്‍ ഗാര്‍ഡന്‍,
യൂണിവേഴ്‌സിറ്റി റോഡ്, സൗത്ത് കളമശ്ശേരി, കൊച്ചി 682022
Email:
profmadhugopal@gmail.com
Ariyappedathe poya Keraleeya Sasthraprathibhakal
അറിയപ്പെടാതെ പോയ കേരളീയ ശാസ്ത്രപ്രതിഭകള്‍ ഡോ. ജി. മധുഇരുപതാം നൂറ്റാണ്ടിൽ ആധുനിക ശാസ്ത്രലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടും, പുതിയ തലമുറ തിരിച്ചറിയാതെ പോയ മലയാളി പ്രതിഭകളുടെ ജീവിതത്തിലേക്കും കണ്ടെത്തലുകളിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് 'അറിയപ്പെടാതെ പോയ കേരളീയ ശാസ്ത്രപ്രതിഭകൾ'. നരവംശശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, വാനശാസ്ത്ര..


