DR M A Sidhique

ഡോ.എം.എ.സിദ്ദീഖ്
അധ്യാപകന്‍, നോവലിസ്റ്റ്, പത്രാധിപര്‍.1981 ജനുവരിയില്‍ നെടുമങ്ങാട് ജനനം.പിതാവ്: ഒ. മുഹമ്മദ് ഹനീഫ, മാതാവ്: ആബിദ ബീവി.ഗണിതത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും.ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.
കൃതികള്‍: അവള്‍ത്തുരുമ്പ് (ചെറുകഥകള്‍), ഖസാക്കിന്റെ മേല്‍വിലാസം (നിരൂപണം), ആഗോളീകരണവും മലയാള ചെറുകഥയും (ഗവേഷണം), പ്രിയപ്പെട്ട മുത്തശ്ശിക്ക് (ബാലസാഹിത്യനോവല്‍).
പുരസ്‌കാരങ്ങള്‍: ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം, എസ്.പി.സി.എസ്. കാരൂര്‍ കഥാപ്രൈസ്, പൂര്‍ണ ഉറൂബ് അവാര്‍ഡ്, ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വകലാശാലയും 'ഫൊക്കാന'യും ചേര്‍ന്നു നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം.
ഭാര്യ: രഹ്‌നമോള്‍. മകന്‍: അമല്‍ഹമദ്.
വിലാസം: സിദ്ദീഖ് മന്‍സില്‍, കൈതോട്ടുകോണം,
ബാലരാമപുരം പി.ഒ., തിരുവനന്തപുരം - 695 501
ഇമെയില്‍: siddeekma@yahoo.co.in
Jalabhramangalil Njan
Novel by Dr.M.A.Sidhiqueതുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. അതൊരു അതിര്‍ത്തിഗ്രാമമാണ്. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുമ്പോള്‍ ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. ആ അണക്കെട്ടിനെ നോവലിസ്റ്റ് വിളിക്കുന്..