Dr Shafi K Muthalif
ഡോ. ഷാഫി കെ. മുത്തലിഫ്
1975ല്‍ തൃശൂരില്‍ ജനനം. അത്ത: അബ്ദുള്‍ മുത്തലിഫ്. അമ്മ റുക്കിയാമ്മ.
വിദ്യാഭ്യാസം: തലോര്‍ ദീപ്‌തി ഹൈസ്‌കൂളിലെ പഠനശേഷം തൃശൂര്‍ സെന്റ് തോമസ്
കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസ്സായി. ശേഷം തൃശൂര്‍ ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം എടുത്തു. ഇംഗ്ലണ്ടില്‍
നിന്ന് സൈക്യാട്രി ട്രെയിനിങ്ങ്. 2006-ല്‍ MRCPsych (UK) പരീക്ഷ
പാസ്സായി. 2010ല്‍ CCT കഴിഞ്ഞതിനു ശേഷം കണ്‍സള്‍ട്ടന്റായി ജോലിയില്‍
പ്രവേശിച്ചു. ഈറ്റിങ്ങ് ഡിസോര്‍ഡേഴ്‌സ്, പേഴ്‌സണാലിറ്റി ഡിസോര്‍ഡേഴ്‌സ്
എന്നിവയില്‍ വിദഗ്‌ധ പരിശീലനം നേടി. 2019ല്‍ റോയല്‍ കോളേജ് ഓഫ്
സൈക്യാട്രി ഫെലോഷിപ്പ് (FRCPsych) നല്‍കി ആദരിച്ചു.
Anarkali
അനാർക്കലിഡോ. ഷാഫി കെ. മുത്തലിഫ്‌അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയു..
Swapnasanchari
book by Dr.Shafy K Muthalif , സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്‍റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്സ്, തമാശകള്‍ 'ചെന്നായ മനുഷ്യന്‍' ഉള്‍പ്പെടെയുള്ള കേസ് ഹിസ്റ്ററികള്‍, അവകള്‍ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്‍കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്‍വദോര്‍ ദാലിയുമായുള്ള കൂടികാ..