DR V P Achan Kripasanam
ഡോ. വി.പി. അച്ചന്‍ കൃപാസനം
എഴുത്തുകാരന്‍, പ്രഭാഷകന്‍, ചരിത്രഗവേഷകന്‍, സോഷ്യല്‍ ആക്ടിവിസ്റ്റ്, കലാസംവിധായകന്‍, കൗണ്‍സിലര്‍, ധ്യാനഗുരു. 1960-ല്‍ ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പള്ളിത്തോട്ടില്‍ ജനനം. കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്‌കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍. 1985-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ ധ്യാനങ്ങളിലൂടെ ഒന്നരക്കോടിയിലധികം ജനങ്ങളെ ധ്യാനിപ്പിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാ കൗണ്‍ സിലിംഗിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. .സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.കെ.ആര്‍.നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍ സമാധാനപുരസ്‌ക്കാരം ലഭിച്ചു.ആത്മീയ ഗ്രന്ഥങ്ങള്‍ : ദൈവം അനുഭവമാകുമ്പോള്‍, സാന്ത്വനാഭിഷേകം, കൃപയുടെ സൂത്രവാക്യങ്ങള്‍, അനുഗ്രഹത്തിന്റെ യാന്ത്രികവിദ്യ, പന്ത്രണ്ടുപാഠങ്ങള്‍, ഗേറ്റ് ടു ഗ്രേസ് ആന്റ് ഗ്ലോറി, ഡൈനാമിക്‌സ് ഓഫ് ഗ്രേസ്, സൂര്യപ്രകാശത്തില്‍ വിളയുന്ന ഫലങ്ങള്‍, അടയാളം കാണാത്ത കാലം അമ്മയോടൊപ്പം, ഉടമ്പടി പ്രാര്‍ത്ഥന, കാര്യകാരണങ്ങളുടെ കൈപ്പുസ്തകം, ഈശോമിശിഹായുടെ മാതാവായ മറിയത്തിന്റെ സുവിശേഷം. സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍: കടലോര പൗരാണിക കലകളെ സംരക്ഷിക്കുന്നതിന് വേണ്ടി നാഷണല്‍ ഹെറിറ്റേജ് സ്റ്റഡി സെന്റര്‍ കലവൂര്‍, കൃപാസനം പൗരാണിക രംഗകലാപീഠം കലവൂര്‍, കോസ്റ്റല്‍ ഫോക് അക്കാദമി പള്ളിത്തോട് എന്നീ വിവിധ സാംസ്‌ക്കാരിക, ഗവേഷണ, പഠനപരിശീലന, പ്രദര്‍ശന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ചവിട്ടുനാടക വിജ്ഞാനകോശം ഡോക്യുമെന്റേഷന് 2008-ല്‍ കേന്ദ്രഗവണ്‍മെന്റിന്റെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും 2014-ല്‍ ഇന്റര്‍ നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും നല്‍കി ആദരിച്ചു. കേരള സാഹിത്യ അക്കാദമിയിലും ഫോക്‌ലോര്‍ അക്കാദമിയിലും അംഗത്വം വഹിച്ചിട്ടുണ്ട്.
Avasanathe Adhithi Vol 1 And 2
അവസാനത്തെ അതിഥി Vol 1 And 2 ഡോ. വി.പി. അച്ചൻ, കൃപാസനം ഒന്ന് കഥയറിയാൻ വായിക്കാം. രണ്ട് കാര്യമറിയാൻ വായിക്കാം. നിത്യയൗവ്വനത്തിന്റെ ദീർഘായുസ്സിന്റെ രഹസ്യം തേടിയുള്ള നായകന്റെ യാത്രകൾ അയാൾക്ക് പ്രദാനം ചെയ്യുന്ന അറിവുകൾ ഇതേ വഴികളിലൂടെ എഴുത്തുകാരനായ വൈദികൻ 10 വർഷം നടത്തിയ കാട്ടറിവിന്റേയും കടലറിവിന്റേയും നിഘണ്ടുവാണ്. മനുഷ്യന് ആയുസ്സിന്റെ മരു..
Niya Milaniyude Nigoodakambangal
Niya Milaniyude Nigoodakambangal written by Dr. VP. Achan Kripasanam , കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധ..