Faisal Parakkot

ഫൈസല്‍ പറക്കോട്ട്
1987ല്‍ കണ്ണൂര്‍ ജില്ലയില്‍ മുണ്ടേരി ഗ്രാമത്തില്‍ കാനച്ചേരി ദേശത്ത് എല്‍.കെ. അബ്ദുല്‍ ഖാദര്‍ - ഖൈറുന്നിസ്സ പറക്കോട്ട് എന്നിവരുടെ രണ്ടാമത്തെ മകനായി ജനനം. മന്‍ശ ഉല്‍ ഉലൂം എല്‍.പി. സ്‌കൂള്‍, മുണ്ടേരി സെന്‍ട്രല്‍ യു.പി. സ്‌കൂള്‍, സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.കോം.ഇപ്പോള്‍ ഒമാനില്‍ ബിസിനസ്സ് ചെയ്യുന്നു.
ഭാര്യ: ഹര്‍ഷാന ഫൈസല്‍.
മക്കള്‍: ഹൈസം ഫൈസല്‍, ഹാനി ഫൈസല്‍.
ഇ-മെയില്‍ : faisalkanachery@gmail.com
Ormakkoodu
Book by Faisal Parakkot കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്‍റെ ഓര്‍മ്മക്കുറിപ്..