Joicy

ജോയ്സി ( C S Emmanuel )
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തീക്കോയി എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനനം.
1981 മുതല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. 1983-ലെ കുങ്കുമം നോവല്‍ അവാര്‍ഡ്, '84-ലെ മംഗളം നോവല്‍ അവാര്‍ഡ്, '85-ലെ മനോരാജ്യം നോവല്‍ അവാര്‍ഡ്, '88-ലെ കാനം മെമ്മോറിയര്‍ നോവല്‍ അവാര്‍ഡ്, '95-ലെ നാന മിനിസ്ക്രീന്‍ തിരക്കഥ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എണ്‍പതില്‍പരം നോവലുകള്‍. ആറ് നോവലുകള്‍ സിനിമയായിട്ടുണ്ട്. മോഹപ്പക്ഷികള്‍, തപസ്യ എന്നിവ ടി.വി. സീരിയലുകളുമായി.
കൃതികള്‍: ജാലകക്കിളി, മനയ്ക്കലെ തത്ത, സംഘഗാനം, മോഹപ്പക്ഷികള്‍, സൂര്യഗ്രഹണം, നൂപുരം, സ്നേഹം നിറഞ്ഞ വയലേലകള്‍, സുഖവാസമന്ദിരം, ഈ നദിക്കരയില്‍, മൊബൈല്‍ റ്റു മൊബൈല്‍, ധ്രുവനക്ഷത്രം, കാണാപ്പൊന്ന്, അസുരന്‍, ഓമനത്തിങ്കള്‍ പക്ഷി, പ്രേമസങ്കീര്‍ത്തനം, ചക്രവാകം, ഋതുശാന്തി, ഒരിതള്‍ പൂവ്, കഥ ഇതുവരെ, ഭാര്യ തുടങ്ങിയ ധാരാളം നോവലുകളുടെ രചയിതാവ്.
ജനപ്രിയസാഹിത്യരംഗത്ത് സജീവം. 1991 മുതല്‍ മനോരമ ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപസമിതിയില്‍ ജോലി
Email: csemmanuel009@gmail.com
Desadanappakshikal
ദേശാടനപ്പക്ഷികൾ ജോയ്‌സി പകര്‍ന്നാട്ടങ്ങള്‍ പലതുള്ളൊരു പെണ്‍കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്‍ പറന്നടുക്കുന്നത്. അടിച്ചമര്‍ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്‍പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്‍, അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്‍ ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന മറ്റു ചിലര്‍. സാമ്പത്തിക മേല്‍ക്കോയ്മയുടെ അധികാരസൂ..
Akasachillakal
ആകാശച്ചില്ലകള്‍ജോയ്സികാലം ചില പരിണാമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകൾ. ദേശാടനപ്പക്ഷികളിൽനിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുന്ന അപൂർവ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകൾക്കു നേരെയുള്ള ..