Joseph Panakkal

Joseph Panakkal

ജോസഫ് പനയ്ക്കല്‍

നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, പ്രബന്ധകാരന്‍, ചിത്രകാരന്‍, അധ്യാപകന്‍.1946-ല്‍ എറണാകുളം

ജില്ലയിലെ വൈപ്പിന്‍കരയിലെ പള്ളിപ്പുറത്ത് ജനനം. ഡൊമിനിക്കും അന്നയുമാണ് മാതാപിതാക്കള്‍. 

ചിത്രകലാധ്യാപകനായി ഔദ്യോഗിക ജീവിതം.2001-ല്‍ പള്ളിപ്പുറം എസ്.എസ്. അരയ യു.പി. സ്‌കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു.

കൃതികള്‍: കൃഷ്ണപ്പരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്ക്കുന്നവര്‍, കടല്‍കാക്കകള്‍, മുറിവുകള്‍ സ്വപ്നങ്ങള്‍, നേടുന്നവര്‍ നഷ്ടപ്പെടുന്നവര്‍ (നോവലുകള്‍), ഗുല്‍ഗുല്‍, ഉള്‍മുറിവുകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍ (കഥാസമാഹാരങ്ങള്‍). 

നീലപ്പക്ഷിയുടെ പാട്ട്, ഇണ്ടനും ഇണ്ടിയും, മാണിക്കന്‍, അഴകിക്കുറുനരി, നിഴലുകളുടെ ഭൂമി (ബാലസാഹിത്യം).

കുങ്കുമം നോവല്‍ അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ 

പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, ദര്‍ശന അവാര്‍ഡ് തുടങ്ങി 

പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഷെര്‍ളി. മക്കള്‍: സംഗീത, സംദീപ, ശ്രീജിത്ത്, സലില്‍.

വിലാസം: പള്ളിപ്പോര്‍ട്ട് പി.ഒ., 683 515



Grid View:
Out Of Stock
-15%
Quickview

Uppukattu

₹115.00 ₹135.00

Novel By Joseph Panakkal.കരയിലേക്ക് ചീറിയടിക്കുന്ന ഉപ്പുകാറ്റ് ചിലപ്പോള്‍ വിഷക്കാറ്റായി പരിണമിക്കുന്നതു   എവിടെയും ചീഞ്ഞ ഗന്ധങ്ങള്‍ ഉയരുന്നു. ഏതൊരു നാടിന്റെയും വികസന സങ്കല്പത്തില്‍ വന്നുചേരാവുന്ന വിപര്യയം. ടൂറിസ്റ്റ് റിസോര്‍ട്ടുകളും പഞ്ചനക്ഷത്രഹോട്ടലുകളും മാസ്സേജ് സെന്ററുകളും സൃഷ്ടിക്കുന്ന ഒരു വാണിജ്യസംസ്‌ക്കാരത്തില്‍ ധാര്‍മ്മികത ചോദ്യചിഹ..

Showing 1 to 1 of 1 (1 Pages)