K Ashokan
കെ.അശോകന്‍
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍.1933 ഏപ്രില്‍ 17ന് കൊല്ലം ജില്ലയിലെ മയ്യനാട്ട് ജനനം. 1956ല്‍ എം.എ. ബിരുദം. 1957 മുതല്‍ മലയാളം ലെക്‌സിക്കണ്‍ നിര്‍മ്മാണ സമിതിയില്‍ സേവനം.1960ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍; 1981ല്‍ ഡയറക്ടര്‍. 1988ല്‍ വിരമിച്ചതിനുശേഷം വിശ്വവിജ്ഞാനകോശം (എസ്.പി.സി.എസ്സിന്റെ) റസിഡന്റ് എഡിറ്റര്‍. പില്ക്കാലത്ത് സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ധനസഹായം നിര്‍ണ്ണയിക്കുന്നതിനുള്ള ക്രീമിലേയര്‍ കമ്മീഷന്റെ അധ്യക്ഷന്‍, സുപ്രീംകോടതി നിയമിച്ച ക്രീമിലേയര്‍ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍: രാപ്പാടികള്‍ (കവിത), മനുഷ്യരും മൃഗങ്ങളും (ബാലസാഹിത്യം), കുമാരനാശാന്‍ (ജീവചരിത്രം), മദര്‍തെരീസാ (ജീവചരിത്രം പരിഭാഷ), നാടകാസ്വാദനം, ഭാവോല്ലാസം, ഓനീല്‍ അനുഭവം, നോവല്‍ മലയാളത്തില്‍-തകഴി മുതല്‍ മുകുന്ദന്‍വരെ.
മേല്‍വിലാസം: 'വിപഞ്ചിക', 18,
വൃന്ദാവനം, വൈറ്റില, കൊച്ചി-682 019
Grid View:
Swathithirunal
₹104.00 ₹130.00
Book by K.Ashokan , ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതി..
Showing 1 to 1 of 1 (1 Pages)