K M Abbas
കെ.എം. അബ്ബാസ്
കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍.കാസര്‍കോട് ജില്ലയില്‍ ആരിക്കാടിയില്‍ ജനനം.ദുബായില്‍ സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ്.കൈരളി ചാനല്‍, ദേശാഭിമാനി പത്രം എന്നിവയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ കൃതികള്‍
പലായനം (നോവലെറ്റ്) , മൂന്നാമത്തെ നഗരം (കഥ) , ദേര (നോവല്‍) , ചരിത്രവിഭ്രാന്തികള്‍ (ചരിത്രം)
സങ്കടബെഞ്ചില്‍നിന്നുള്ള കാഴ്ചകള്‍ (കഥ) , തെരഞ്ഞെടുത്ത കഥകള്‍ - കെ.എം. അബ്ബാസ് (കഥ)
Olivu marame, jalam thedippoya verevide?
പ്രവാസജീവിതത്തിന്റെ വിഹ്വലതകളും ദുരിതങ്ങളും സമകാല അവസ്ഥാന്തരങ്ങളും വൈയക്തികാനുഭവങ്ങളും അനാവരണംചെയ്യുന്ന കാവ്യസമാഹാരം. ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം നടത്തിയ അതിക്രമണത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെമാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍.ആയുധങ്ങളുടെ ശീല്‍ക്കാരങ്ങളും കബന്ധങ്ങള്‍ കുന്നുകൂടിയ തെരുവുകളും ആ..
Daesh
ദായിഷ് കെ.എം. അബ്ബാസ്എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്.അനുഭവങ്ങളുടെ വെളിച്ചത്തില്‍ ..
Sampoornakathakal Abbas
സമ്പൂർണ്ണ കഥകൾകെ.എം. അബ്ബാസ്‌നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകൾക്കു നടുവിൽ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങൾ. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകൾ. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടിൽ ഓർമ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരു..
Novalettukal
കെ.എം. അബ്ബാസ്അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ് പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓര്‍മ്മകള്‍ മണല്‍ത്തരികളായി ഓടിയെത്തുന്നു. അനുഭവങ്ങളുടെ ചൂടില്‍ സ്വയം അലിഞ്ഞില്ല..
Barahayilekkulla Bus
Book by K.M . Abbas , ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂട്. ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ മുഖങ്ങള്‍. എഴുത്തുകാരന്റെ മൗലികതയിലേക്ക് കടന്നുവരുന്ന മരുഭൂമിക്കാഴ്ച്ചകളുടെ ആല്‍ബം. പന്ത്രണ്ട് കഥകള്‍...
Manaldesam
ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം എന്ന നോവൽ കാഴ്ചവയ്ക്കുന്നു...
Therenjedutha Kathakal - K.M.Abbas
A book by K.M.Abbasനാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസത്തിന്റെ കടലിരമ്പം. ഗള്‍ഫ് ജീവിതത്തിന്റെ ചോരപ്പാടുകള്‍ പതിഞ്ഞ എഴുത്ത്. കണ്ണീരും കിനാവും കലര്‍ന്ന ആത്മാവിഷ്‌ക്കാരത്തിന്റെ കഥകള്‍, ഒരു വിപഞ്ചികയുടെ രാഗനിസ്വനങ്ങള്‍ പോലെ...
Dera
ദുബായ് നഗരം അവശേഷിപ്പിക്കുന്നത് കാലത്തിന്‍റെ കടലാസുതോണികളില്‍ സഞ്ചരിക്കുന്നവരുടെ ഓര്‍മ്മകള്‍ മാത്രമാണ്. അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ്പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വര..
Imarathinte Vazhikaliloode
A Book By, K.M. Abbas , ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...
Sankatabenchiloninnulla Kazhchakal
Books By : K.M Abbas , മടുപ്പിക്കുന്ന ഏകാന്തതയിൽ സമയതീരങ്ങളിലൂടെ ഓടുന്നവർ ചിലർ, സമയതീരങ്ങളുടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവർ വേറെ ചിലർ "ടിക് ടിക് "ഒച്ചയോടെ ഒരു പെൻഡുലം കാലത്തിനും ജീവിതത്തിനുമിടയിൽ ചലിക്കുകയാണ് . എല്ലാവർക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് ...