K N Kutti Katambazhippuram
കെ.എന്‍.കുട്ടി കടമ്പഴിപ്പുറം
അധ്യാപകന്‍, കഥാകൃത്ത്, ബാലസാഹിത്യകാരന്‍.1967 ഏപ്രില്‍ 29ന് പാലക്കാട് ജില്ലയില്‍ കടമ്പഴിപ്പുറത്ത് ജനനം. പുല്ലുണ്ടശ്ശേരി എല്‍.പി.സ്‌കൂള്‍, കടമ്പഴിപ്പുറം ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കടമ്പഴിപ്പുറത്ത് അധ്യാപകന്‍.
കൃതികള്‍: ഒരു പൂക്കാലംകൂടി, മിന്നാമിനുങ്ങ്, കല്ലടിക്കാട്, നാടും നാടോടിക്കഥകളും, കണ്ണന്‍ പൂച്ചയും കില്ലനെലിയും, കേരളത്തിലെ മുത്തശ്ശിക്കഥകള്‍, അനശ്വരകഥകള്‍, ജീവലോകത്തിലെ ചില നിരീക്ഷണക്കുറിപ്പുകള്‍, പ്രകൃതിയിലെചില സൂത്രധാരന്മാര്‍, നമ്മുടെ ജീവലോകം.
പുരസ്‌കാരങ്ങള്‍: അധ്യാപകസാഹിത്യസമിതിയുടെ 2005-ലെ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള 2006-ലെ ഡോ.ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് പുരസ്‌കാരം.
വിലാസം: കുണ്ടുവംപാടം, പാലക്കാട് ജില്ല - 678 633
Nammute Pakshilokam
Book By K N Kutti Katambazhippuramപക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര..
Nammute Jeevalokam
Book By K N Kutti katambazhippuramനമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു...